Friday 17 February 2017 11:49 AM IST : By അരുവിക്കര ശ്രീകണ്ഠൻ നായർ

കുംഭം 17 മുതലുള്ള ഫലം– വിവിധ രാശികൾക്ക്

zodiac

കുംഭമാസഫലം ഓരോ രാശിക്കും എങ്ങനെയെന്നു പരിശോധിക്കുകയാണിവിടെ. 

കുജൻ സംഭാവന ചെയ്യുന്നത്– 

കുംഭം 17 മുതലുള്ള ഫലം. ആത്മവിശ്വാസമുണ്ടായിരിക്കും, കൃത്രിമ ദാമ്പത്യ ബന്ധനങ്ങളിൽ ഇടപെടാൻ സാധ്യത. അപകടങ്ങളും ചില ബുദ്ധിമുട്ടുകൾ ശാരീരികമായും തരണം ചെയ്യേണ്ടിവരും. വിവാഹജീവിതം പ്രശ്നാധിഷ്ഠിതമായിരിക്കും. രണ്ടു പേർക്കുമിടയിൽ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. യാത്രകൾ ബുദ്ധിമുട്ടുണ്ടാക്കും. ഭരണി നക്ഷത്രം രണ്ടാം പാദത്തിൽ കുജൻ സഞ്ചരിക്കുമ്പോൾ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. സാമ്പത്തികനഷ്ടവും സംഭവിക്കും. ആരോഗ്യനില മോശമായിരിക്കും. ഭരണി 3–ാം പാദത്തിൽ എതിർലിംഗക്കാരിൽ നിന്നും പ്രശ്നങ്ങ ളുണ്ടാകാനും മാനഹാനിക്കും സാധ്യത. കരുതൽ വേണം. 

അശ്വതിയിൽ  സഞ്ചരിക്കുമ്പോൾ വാഗ്മിയായിരിക്കും. കു‍ജൻ ഭരണിയില്‍ സഞ്ചരിക്കുമ്പോൾ ബന്ധുക്കളുമായി നല്ല ബന്ധത്തിലും ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിലുമായിരിക്കും. കാർത്തികയിൽ ഭരിക്കുന്ന സ്വഭാവവും ചാട്ടക്കാരുമായിരിക്കും. മുറിവുചതവുകൾ ഉണ്ടാകും. പുതിയ അറിവുകൾ നേടി നേടിയെടുക്കാൻ താല്പര്യം കാണിക്കും. നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതാണ്. നേട്ടങ്ങള്‍ കുറവായിരിക്കും. ചിലവു കൂടുതലായിരിക്കും. കുട്ടികൾക്ക് ഭാഗ്യങ്ങൾ ലഭിക്കും. അമ്മ വളരെയധികം സ്ട്രിക്ട് ആയിരിക്കും. കുജൻ കാർത്തികയിൽ ആയാൽ യൂണിഫോം ഇടുന്ന ജോലിയായിരിക്കും. 

ഇടവം രാശിയുടെ ഫലം: 

മേടം രാശിയിൽ കുജന്റെ ഫലത്തിനു പുറമേ, ഇണയ്ക്കു ദേഷ്യം കൂടുകയും ജാതകനു കാലിന് അസുഖം വരികയും ചെലവ് കൂടുകയും ലൗകികാസക്തി കൂടുകയും ചെയ്യും. ഇളയ സഹോദരങ്ങൾക്കു തൊഴിലിൽ ഉയർച്ച. അധികാരസ്ഥാനം ലഭ്യമാകും. വീട്ടുകാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കും.

മിഥുനം രാശി– രവി സംഭാവന

വീട്ടുകാര്യങ്ങളിൽ നല്ല ഫലം ഉണ്ടാകില്ല. സർക്കാരിൽ നിന്നും നിയമനടപടികൾ നേരിടേണ്ടി വരും. കർക്കശത ഏതു കാര്യത്തിലും  ഉണ്ടാകും. അവിട്ടത്തിൽ ആദിത്യൻ സഞ്ചരിക്കുമ്പോൾ, (കുംഭം 7 വരെ) ഇളയസഹോദരങ്ങളുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ഇണയെക്കൊണ്ടു പ്രശ്നങ്ങളുണ്ടാകാം, അമ്മാവനു നല്ല പദവിയുണ്ടായിരിക്കും. ജാതകന്റെ അച്ഛൻ ദേഷ്യക്കാരനായിരിക്കുകയും അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ ജാതകനിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. അവിട്ടത്തിൽ രവി സഞ്ചരിക്കുമ്പോൾ അച്ഛന് തീയിലൂടെ മുറിവുണ്ടാകാം. ചതയത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ജാതകന് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും.

പൂരുരുട്ടാതിയിൽ സഞ്ചരിക്കുന്ന സമയം (കുംഭം 26 മുതൽ മീനം 4 വരെ) സ്റ്റാറ്റസിന് മേന്മകിട്ടും. രവിചന്ദ്രയോഗം വരുന്ന അവിട്ടം ചതയം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ കണ്ണിനസുഖം വരും ബുധ ബന്ധത്തിൽ ഹൃദയത്തിനസുഖവും.

ബുധൻ സംഭാവന– 

മതപരമായി താല്പര്യം കൂടും അച്ഛനും അമ്മയുമായി സന്തോഷജീവിതം നയിക്കും. വിദ്യാഭ്യാസത്തിൽ ഉന്നതിയുണ്ടാകും.അവിട്ടത്തിൽ ജാതകനു വീട്ടിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നതാണ്. ചതയത്തിൽ സഞ്ചരിക്കുമ്പോൾ വിദേശ വാസവും പൂരുരുട്ടാതിയിൽ ബുദ്ധി കുശലതയും ബിസിനസ്സിൽ നേട്ടവും സമൂഹത്തിൽ ഉയർന്ന പദവിയും എഴുത്തുകുത്തിൽ നേട്ടവും ഫലം. മാനസിക സന്തോഷവും അപവാദത്തിൽ നിന്നും മുക്തിയും എല്ലാ കാര്യത്തിലും ജയവും നല്ല ഭക്ഷണവും വാതപിത്ത രോഗത്തിനും സാധ്യത.

കുജന്റെ സംഭാവന– 

കുംഭം 17 മുതൽ മേടം രാശിയിൽ കുജൻ നിൽക്കുന്നത്– ശത്രുക്കൾ കൂടുന്നതായിരിക്കും. സ്വത്ത് ലഭിക്കും അച്ഛന് തൊഴിലിലഭിവൃദ്ധി പ്രതീക്ഷിക്കാം. ജീവിതം പ്രശ്നാധിഷ്ടിതവും മുഖത്ത് മുറിവുണ്ടാകാം. സമ്പ ത്തിന് കുറവും സംസാരരീതിയിലെ  വ്യത്യാസം കാരണം പ്രശ്നങ്ങൾ സൃഷ്ടിക്കും. കുട്ടികളുമായി അഭിപ്രായവ്യത്യാസ ത്തിനും ഇടച്ചിലിനും സാധ്യത.

കർക്കിടകം രാശി –രവി സംഭാവന ചെയ്യുന്നത്

സൂര്യൻ അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ വയറിന് അസുഖമുണ്ടാകും. മേലധികാരികളുമായി ജോലിസ്ഥലത്ത് വഴക്കിടുകയും ചെയ്യും. വലിയ സ്ഥാനങ്ങളിൽ നിന്നു താഴ്ത്തപ്പെടും. ചത യത്തിൽ സഞ്ചരിക്കുമ്പോൾ മൂത്ത കുട്ടി വിദേശത്ത് താമസമാക്കും. രവിചന്ദ്ര ബന്ധം വരുന്ന ദിവസം വളരെ മോശമായിരിക്കും. അതിനാൽ ശ്രദ്ധിക്കേണ്ടതാണ്, കാരണം അഷ്ടമ രാശിയാണിത്. രവിബുധ ബന്ധം വരുമ്പോൾ ഇണയുടെ സംസാരം മോശമായിരിക്കും. കൂടാതെ അധികാര സ്വഭാവം കൂടിയിരിക്കും.  

ബുധൻ സംഭാവന ചെയ്യുന്നത്– 8 ലെ ബുധൻ ആരോഗ്യപരമായി വളരെ മോശമായിരിക്കും. അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ ആരോഗ്യത്തിന് വളരെ പ്രശ്നങ്ങളെ ഉണ്ടാക്കും. വഴക്കിടുന്ന സ്വാഭാവമായിരിക്കും. ചതയത്തിൽ സഞ്ചരിക്കുമ്പോൾ പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെടും. 

കുജൻ സംഭാവന ചെയ്യുന്നത്‍

5 ഉം 12 ഉം ഭാവാധിപനായ ചൊവ്വ, കുംഭം 17 മുതൽ മേടത്തിൽ നിൽക്കുന്നത് (മൂലത്രികോണത്തിൽ) നിൽക്കുന്ന നല്ല കാലഘട്ടമാണ്. നല്ല സ്ഥാനമാനങ്ങൾ ലഭിക്കും. കുജൻ ഭരണിയിൽ നിന്നാൽ എന്റർടെയിൻമെന്റ് ഫീൽഡിലുള്ളവര്‍ക്ക് കാലം അനുകൂലം. തൊഴിലിലൂടെ ധനലാഭം, കാർത്തികയിൽ കൂടുതൽ സമ്പത്ത് നൽകും. കുജൻ നല്ല സ്വത്തിനെ നൽകുന്നതാണ്. 1–ാം പാദം അശ്വതിയിൽ, കുട്ടികളെ സംബന്ധിച്ച് നല്ലതാണ്. ജീവിതത്തിൽ അവർക്ക് വലിയ സ്ഥാനങ്ങളിൽ എത്തിച്ചേരും.

ചിങ്ങം രാശി– രവി സംഭാവന ചെയ്യുന്നത്– 

വീട്ടിലെ എല്ലാവിധ കാര്യങ്ങളിലും അസന്തുഷ്ടനായിരിക്കും, പാർട്ട്ണേഴ്സിന്റെ ഇടയിലും പ്രശ്നങ്ങൾ ഉണ്ടാകും. ആരോഗ്യം നല്ലതായിരിക്കും. സർക്കാരിൽ നിന്നോ മേലധികാരികളിൽ നിന്നോ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. സൂര്യൻ അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ വളരെ ഉയർച്ചകളും സ്വത്തും സമ്പത്തും നേടും. രവി ചതയത്തിൽ 

സഞ്ചരിക്കുമ്പോൾ വിവാഹജീവിതത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാകും. ജീവിതപങ്കാളി വളരെയധികം അതിമോഹിയായതു കാരണം കുടുംബ ജീവിതം  ദുരിതപൂർണമാക്കിത്തീർക്കും.  ചതയം 1–ാം പാദത്തിൽ സഞ്ചരിക്കുമ്പോൾ ആമാശയത്തിന് അസുഖം വരുന്ന താണ്. പൂരുരുട്ടാതിയിൽ സഞ്ചരിക്കുമ്പോൾ ഭാഗ്യാനുഭവവും രോഗമുക്തിയും ലഭിക്കും. രവി ബുധ ബന്ധം വരുമ്പോൾ കണ്ണിന് അസുഖം ബാധിക്കും.

കന്നിരാശി– ആദിത്യൻ സംഭാവന ചെയ്യുന്നത്‍

രവി 12–ാം ഭാവാധിപന്‍, 6 ൽ കേതു ബന്ധത്തിൽ നിൽക്കുന്നതിനാൽ നഷ്ടങ്ങൾ, വേർപിരിയൽ, കണ്ണിന് അസുഖം,  ആശുപത്രി വാസം, അധികചെലവ്, കാലിന് അസുഖം, എന്നിവ സംഭവിക്കും. ശത്രുശല്യം കൂടും അതിനാൽ ധാരാളം പണം ചെലവാക്കേണ്ടിവരും. ഹൃദയസംബന്ധമായ അസുഖം ഉണ്ടാകും. ശത്രുക്കൾക്ക് ദോഷം സംഭവിക്കും ജോലിക്കാർ കാരണം നഷ്ടങ്ങൾ സംഭവിക്കുന്നതാണ്. ചന്ദ്രൻ– രവി യോഗം വരുമ്പോൾ മൂത്ത സഹോദരിക്ക് കുടുംബസ്വത്ത് ലഭിക്കുന്നതാണ്. രവിബുധ ബന്ധം വരുമ്പോൾ 

ആരോഗ്യ പ്രശ്നങ്ങൾ വരുന്നതാണ്. മേലധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. അവിട്ടത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ 

മുറിവുകള്‍ ഉണ്ടാകും. കേസുവഴക്കിലൂടെ നഷ്ടം സംഭവിക്കും. ചതയത്തിൽ സഞ്ചരിക്കുമ്പോൾ തടവുശിക്ഷ വരെ അനുഭവപ്പെടാം. പൂരുരുട്ടാതിയിൽ സഞ്ചരിക്കുമ്പോൾ വിവാഹബന്ധത്തിൽ അസ്വാരസ്യം. 

ബുധന്റെ സംഭാവന – 

ചെറുകുടലിന് അസുഖങ്ങൾ ഉണ്ടാകും, അമ്മാവന്റെ ആരോഗ്യം മോശമാകും കൈയ്ക്ക് സ്വാധീനക്കുറവ്, വിദ്യയ്ക്ക് തടസ്സം എന്നിവ സംഭവിക്കും. ബുധൻ അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ  എഴുത്തുകുത്തിൽ പ്രശ്നങ്ങളുണ്ടാകും. ശത്രുക്കളുടെ ശല്യം നിമിത്തം അപകടം സംഭവിക്കാം, ചതയത്തിൽ സഞ്ചരിക്കുമ്പോൾ അന്യരുടെ ദ്രോഹങ്ങൾ സഹിക്കേണ്ടിവരും.  വഞ്ചനക്ക് പാത്രമാവുകയും ചെയ്യും. പൂരുരുട്ടാതിയിൽ സഞ്ചരിക്കുമ്പോൾ വിദ്യാഭ്യാസ ത്തിന് തടസ്സം സംഭവിക്കുകയും, ധാരാളം നഷ്ടങ്ങളെയും ഉണ്ടാക്കുന്നതാണ്. 

ശുക്രൻ സംഭാവന– മാളവികാ യോഗം ലഭിക്കുന്നതാണ്, സമ്പത്ത് ലഭിക്കും, നല്ല ഗുണങ്ങളും ഭാഗ്യത്തെയും നൽകു ന്നതാണ്. സർക്കാരിൽ നിന്നും ബഹുമാനാദികൾ ലഭിക്കു ന്നതാണ്, വാഹനലാഭം ഉണ്ടാകും, ഇണയുടെ കുടുംബത്തിൽ‌ നിന്നും സമാനമായി ധനം ലഭിക്കുന്നതാണ്, ശുക്രൻ ഉതൃട്ടാതിയിൽ സഞ്ചരിക്കുമ്പോൾ കുട്ടികളിൽ നിന്നും വേർപെടൽ ഉണ്ടാകാം. രേവതിയിൽ സഞ്ചരിക്കുമ്പോൾ നന്നായി സംസാരി ക്കാനുള്ള കഴിവിനെ നൽകുന്നതാണ്. ബിസിനസ്സിൽ ഏർപ്പെ ടുകയും നല്ല ലാഭം കൊയ്യുകയും ചെയ്യും. 

തുലാം രാശി– രവി സംഭാവന

11–ാം ഭാവാധിപനായ രവി 5 ൽ സഞ്ചരിക്കുന്നതിനാൽ മനസ്സന്തോഷം, പഠിത്തത്തിൽ മേന്മയും തൊഴിൽ ഉന്നതിയും ലാഭങ്ങളും ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസവും അവരുടെ ഇണയുമായി നല്ല ചേർച്ചയിലും പോകും  സ്കോളർഷിപ്പ് നേടാൻ യോഗവും മൂത്തസഹോദരന് ആരോഗ്യ നില തൃപ്തികരവും ഇണയുമായി അഭിപ്രായവ്യത‌്യാസത്തിനും സാധ്യത കാണുന്നു. രവിചന്ദ്രബന്ധം, കർമ്മാധിപനായ ചന്ദ്രൻ  അതിന്റെ അഷ്ടമത്തിൽ രവി അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രം വരുന്ന ദിവസങ്ങളിൽ തൊഴിലിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. രവി കേതു ബന്ധത്തിൽ ആത്മവിശ്വാസം കൂടും. രവി 2 ഉം 5 ഉം ഭാവാധി പനായ ചൊവ്വയുടെ അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ ദേഷ്യ ക്കാരനായിരിക്കും. അതുകാരണം പലവിധം നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും. 7 മുതൽ 20 –ാം തീയതിവരെ മനശ്ശാന്തിക്കുറവും സന്താനങ്ങളുമായി വഴക്കിനു സാധ്യത,  ഉമാ മഹേശ്വരന്മാരെ പ്രാർത്ഥിക്കുക. 

പൂരുരുട്ടാതിയിൽ സഞ്ചരിക്കുമ്പോൾ കുട്ടികളെ ശപിക്കുകയും നശിപ്പിക്കുന്ന മാന്ത്രിക കർമ്മങ്ങൾ ചെയ്യാൻ താല്പര്യമുണ്ടാകുകയും ചെയ്യും. ധനവരവിന് നന്നായിരിക്കും ആത്മീയതിയിൽ താല്പര്യം കൂടുന്നതാണ്. 

ബുധൻ സംഭാവന ചെയ്യുന്നത്‍

5–ാം ഭാവത്തിന്റെ 8–ാം ഭാവാധിപനായ ബുധൻ ആരൂഢത്തിൽ നിൽക്കുകയും ലഗ്നത്തിന്റെ 12–ാം ഭാവാധിപനായ ബുധൻ 5 ൽ നിൽക്കുകയും ചെയ്യുന്നതിനാൽ സന്താനങ്ങളുമായി പിണ ങ്ങി പിരിയാനും മത്സരപരീക്ഷയിൽ വിജയവും നേട്ടങ്ങളും ലാഭവും കിട്ടും. വിദ്യാവിജയവും നിയമ ബിരുദധാരികൾക്ക് അനുകൂലവും ദത്തെടുക്കാനാഗ്രഹിക്കുന്നവർക്ക് യോഗവും എഴുത്തുകുത്തിലൂടെയും ബന്ധുക്കൾ വഴിയും ദുഃഖവും ബുധ കേതു യോഗം മോശമായിരിക്കും. സമ്പത്തിന് കുറവും വളരെയധികം ചെലവും ഉണ്ടാകുന്നതാണ്. ബുധൻ ചതയ ത്തിൽ സഞ്ചരിക്കുമ്പോൾ വിശ്വാസ വഞ്ചനയും കൗശല ബുദ്ധിയും കാണിക്കുന്നവരായിരിക്കും പൂരുരുട്ടാതിയിൽ സഞ്ചരിക്കുമ്പോള്‍ മതവിശ്വാസികളായിരിക്കും. 

ശുക്രൻ സംഭാവന

ലഗ്നാധിപനും 8–ാം ഭാവാധപനുമായ ശുക്രൻ 6 ൽ ഉപചയ സ്ഥാനത്ത് ഉച്ചനായി നിൽക്കുന്നതിനാൽ ശത്രുനാശവും ശത്രുക്കൾക്ക്  ദുർഗതിയും ഉണ്ടാക്കും. രവി, കേതു, ബുധൻ 12–ാം ഭാവത്തിൽ നിൽക്കുന്നതിനാൽ ശത്രുക്കളുടെ മരണവും നടക്കും. മത്സരങ്ങളുടെയും പൊരുതി ജയിക്കേണ്ടതുമായ കാലഘട്ടമാണിത്, നല്ല ജോലിക്കാരെ ലഭിക്കും ശുക്രന്‍ ഉതൃ ട്ടാതിയിൽ സഞ്ചരിക്കുമ്പോൾ ശത്രുക്കള്‍ക്ക് മാത്രമല്ല അമ്മാവൻമാർക്കും മരണതുല്യമായ അവസ്ഥ പ്രതീക്ഷിക്കാം. ശുക്രൻ രേവതിയിൽ സഞ്ചരിക്കുമ്പോൾ അമ്മാവിയും ജാതകനുമായി നല്ല ബന്ധമായിരിക്കും. 

കു‍ജൻ സംഭാവന – കുംഭം 17 മുതൽ

ഭൂസ്വത്ത് ലഭിക്കുകയും വിവാഹസുഖം, ധൈര്യം, വിപരീത ലിംഗക്കാരുമായി ചങ്ങാത്തം കൂടി കാര്യസാധ്യം നടത്താൻ ശ്രമിക്കുകയും ഫലം. കുടുംബ കാര്യത്തിലൂടെ ഉയർച്ചയും ഭവനത്തെക്കുറിച്ച് വേവലാതിപ്പെടുകയും അശ്വതി, ഭരണി, കാർത്തിക ദിവസത്തിൽ വിവാഹസുഖം അനുഭവപ്പെടും. 

വൃശ്ചികരാശി – രവി സംഭാവന

10–ാം ഭാവാധിപനായ രവി 4 ൽ നിൽക്കുകയും കുംഭമാസ ത്തിൽ മനസ്സന്തോഷം വിദ്യയിലുയർച്ചയും മതപരമായ കാര്യങ്ങളിൽ വിശ്വാസവും ഉണ്ടായിരിക്കും. തൊഴിലിലുയർച്ച യും ആരോഗ്യനില മെച്ചമായിരിക്കും സേവനമാറ്റവും പാർട്‌ണർഷിപ്പിൽ ഉയർച്ചയും സുരക്ഷിതത്വവും പരിഭ്രമവും സ്നേഹിതരെക്കൊണ്ട് ക്ലേശവും ധനഹാനിയും മനചാഞ്ചല്യവും ഫലം. ഊഹക്കച്ചവടത്തില്‍ നിന്നും സന്താനത്തിൽ നിന്നും സിനിമ തുടങ്ങിയിവയിൽ നിന്നും ധനലാഭവും, ഗർഭിണികൾക്ക് പ്രസവക്ലേശവും അനുഭവപ്പെടും. കാട്ടിലേക്കു യാത്ര പോയെന്നു വരാം. ആമാശയ രോഗത്തിനും സാധ്യത. വീട്ടിൽ മനശ്ശാന്തിക്കുറവ്. പൊതുജനങ്ങൾ എതിരായിരിക്കും. 

എപ്പോഴും തീവ്രചിന്തകൾ കൊണ്ട് വ്യാകുലരായിരിക്കും. വളരെയധികം മുൻകോപിയും ധൈര്യശാലിയുമായി രിക്കും. അവിട്ടത്തിൽ രവി സഞ്ചരിക്കുന്നവർക്ക് സർജറി നടത്തുന്നവർക്ക് കാലം അനുകൂലം. ഉയർച്ചകളുണ്ടാകും ജീവിതത്തിൽ ഉന്നതസ്ഥാനത്തെത്തിച്ചേരും. കുംഭം 7 വരെ സ്റ്റാറ്റസ്സിൽ ഉയർച്ചകളുണ്ടാകുന്നതാണ്. നേത്രശസ്ത്രക്രിയാ വിദഗ്ധർക്ക്  കാലം അനുകൂലം. കുംഭം 7 മുതൽ 20 വരെ സ്വന്തം കഴിവ് നഷ്ടപ്പെടുത്തുകയും മാനസ്സിക പിരിമുറുക്കം കാരണം നവഗ്രഹപ്രീതിയോടെ ജീവിക്കുക. കുംഭം 10 മുതൽ 14 വരെ ഹൃദയരോഗ വിദഗ്ധർക്കും 14 മുതൽ 16 വരെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റിനും 16 മുതൽ 20 വരെ ഇലക്ട്രീഷ്യനും കാലം അനുകൂലം. രവി പൂരുരുട്ടാതിയിൽ തൊഴിലിൽ ലാഭം കിട്ടും. രവിയെ ശനി ദൃഷ്ടി ചെയ്യുന്നതിനാൽ ഹൃദയാഘാതത്തിന് സാധ്യതയുള്ളതിനാൽ നവഗ്രഹപ്രാർഥന ആവശ്യമാണ്. വിദ്യാഭ്യാസ താമസസ്ഥല മാറ്റവും വിദ്യാഭ്യാസ പുരോഗതിയും ചിലർ വിദ്യാഭ്യാസം മതിയാക്കാനും സാധ്യത. വസ്തു ഗൃഹലാഭവും പ്രേമബന്ധത്തിലകപ്പെടാനും തൊഴിലിലുയർച്ചയും പ്രൊമോഷനും സാധ്യത. ചിലർക്ക് വിവാഹം നടക്കാനും ചിലർക്ക് വിവാഹമോ ചനം ലഭിക്കാനും സാധ്യത. വസ്തു ഗൃഹകൈമാറ്റവും ധന ലാഭവും സന്താനലാഭവും ഉണ്ടാകും. വസ്തുക്കളിൽ ധനവും പാരമ്പര്യ സ്വത്ത് ലഭിച്ചെന്നും വരും. 

ബുധൻ സംഭാവന ചെയ്യുന്നത്

കച്ചവടക്കാർക്ക് കച്ചവടത്തിൽ നഷ്ടങ്ങൾ സംഭവിക്കും. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും നല്ല സുഹൃത് ബന്ധവും എഴുത്തുകാർക്ക് മോശം, സർക്കാരിൽ നിന്നും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. നാവ് തീയാണ് സംസാരത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. ജീവിത പങ്കാളിക്ക് തൊഴിൽ രംഗത്ത് ധാരാളം ധനം സമ്പാദിക്കും. മൂത്ത സന്താനത്തിന് വിവാഹമോചനം ഉണ്ടാകാൻ സാധ്യത കാണുന്നു. സംസാരത്തിൽ താല്പര്യം കൂടും ബുധൻ ചതയത്തിൽ സഞ്ചരിക്കുന്ന സമയം കുരുട്ടു ബുദ്ധിയിലൂടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ മാനസിക പ്രശ്നങ്ങൾക്കു സാധ്യത. പൂരുരുട്ടാതിയിൽ വരുമ്പോൾ സമ്പത്തു നൽകുകയും, ഒരു സ്പീച്ച് തെറാപ്പിസ്റ്റുകൾക്ക് കാലം അനുകൂലം, മധുരമായി സംസാരിച്ച് ആളുകളെ വശീകരിക്കും. 26 മുതൽ 30 വരെയുള്ളവർക്ക് പ്രൈമറി സ്കൂൾ ടീച്ചറാകാം. 26 മുതൽ  30 വരെയുള്ളവർക്ക് പ്രൈമറി സ്കൂൾ ടീച്ചറായി ജോലി ലഭിക്കുകയും ചെയ്യും. 

ശുക്രൻ സംഭാവന ചെയ്യുന്നത്

7–ാം ഭാവാധിപത്യം വഹിച്ച ശുക്രൻ അതിന്റെ 11 ൽ ഉച്ചനായി ലഗ്നാൽ 5 ൽ നിൽക്കുന്നതിനാൽ വിവാഹിതർക്ക്  അതു സംബന്ധമായ ഗുണാനുഭവവും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് സൗന്ദര്യമുള്ള കംപാനിയനെ ലഭിക്കുന്നതാണ്.  കുട്ടികൾക്കായി  ധാരാളം പണം ചെലവഴിക്കുകയും വിദ്യാഭ്യാസവും സമ്പത്തും ധാരാളം ലഭിക്കുകയും പുതിയ സ്ഥലങ്ങളിൽ നിന്നും ധാരാളം ലാഭങ്ങൾ കിട്ടുകയും ബുദ്ധി സാമര്‍ത്ഥ്യം കൂടുതലായിരിക്കും. ഇളയ സഹോദരങ്ങളുടെ ഗുണാനുഭവങ്ങളും ലഭിക്കും ശുക്രൻ ഉത്തൃട്ടാതിയിൽ സഞ്ചരിക്കുമ്പോൾ പാർ‌ട്ണറും കുട്ടികളുമായി സ്വരച്ചേർച്ചക്കുറവുണ്ടാകുന്നതാണ്. എന്നാലും എല്ലാവിധ സുഖലോലുപതകളും ലഭിക്കും.

ചൊവ്വ സംഭാവനചെയ്യുന്നത് (കുംഭം 17 മുതൽ)

വളരെ ശ്രദ്ധാലുക്കളായിരിക്കും മാനസിക വിദ്വേഷങ്ങളുണ്ടാക്കും. അധികച്ചെലവും നിയമത്തിലും അന്തസ്സിലും വളരെ ഉയർന്ന പദവി ലഭിക്കും. വിവാഹജീവിതം മോശമായിരിക്കും. (7 ന്റെ 12 ൽ കുജൻ നിൽക്കുന്നതിനാൽ) അമ്മ  എല്ലാകാര്യത്തിലും ശ്രദ്ധാലുവായിരിക്കും. അശ്വതിയിൽ കുജൻ സഞ്ചരിക്കുമ്പോൾ ആരോഗ്യനില മോശമായിരിക്കും. ഭരണിയിൽ വിവാഹജീവിതം മോശമായിരിക്കും. പല അരുതാത്ത ബന്ധത്തിലേർപ്പെടുകയും ചെയ്യും. കാർത്തികയിൽ യൂണിഫോം ജോലിക്കാർക്ക് നന്നാ യിരിക്കും. ധാരാളം ഭൂസ്വത്തു ലഭിക്കും രാഷ്ട്രീയ ജീവിതത്തിൽ വിജയം, ശത്രുജയം, അമ്മാവന് ആരോഗ്യ ഹാനി, നീര്, മുറിവ്, ജന്തുക്കളെക്കൊണ്ടും കോഴികളെ കൊണ്ടും നാശനഷ്ടം, സന്താനലാഭം, വിശേഷിച്ചും സ്ത്രീസന്താനം ലഭിക്കും, സംഗീതത്തിൽ കഴിവ്, പ്രേമസാഫല്യം, ഊഹ കച്ചവടത്തിൽ വിജയം, സുഖവാസ കേന്ദ്രത്തിൽ താമസ്സം, ഭരണാധികാരം ലഭിക്കും, മറ്റുള്ളവർക്ക് ഉപദേശം ലഭിക്കും, അമ്മയ്ക്ക് ക്ലേശം എന്നിവ ഫലം. 

ധനു രാശി– സൂര്യൻ സംഭാവന ചെയ്യുന്നത് 

മൂന്നിൽ രവി നിൽക്കുന്നതിനാൽ അച്ഛനും ജാതകനും നല്ലകാലമാണ്, നല്ലൊരു പൊസിഷനിൽ എത്തിച്ചേരുന്നതാണ്, ഇളയ സഹോദരങ്ങളിൽ നിന്നും, ഇണയിൽ നിന്നും സന്തോഷം ലഭിക്കുന്നതാണ്, സഹോദരങ്ങളുമായി സ്നേഹത്തോടെ കഴിയുന്നതാണ്, ജാതകന് സമ്പത്തും വിശ്വാസ്യതയും ഉണ്ടായിരിക്കും ക്ഷമയുണ്ടായിരിക്കും ധൈര്യവുമുണ്ടായിരിക്കുന്നതാണ്. തീർത്ഥയാത്രകളും, മത്സരത്തിൽ വിജയിക്കുകയും ചെയ്യും പൂരുരുട്ടാതി, അവിട്ടം, ചതയം ദിവസങ്ങളിൽ അച്ഛന്റെ ആരോഗ്യം മോശമായിരിക്കും. ജന്മസ്ഥലം മാറി താമസിക്കും. രവി ബുധ ബന്ധത്തിൽ വലിയ സ്ഥാനമാനങ്ങൾ ലഭിക്കും. അവിട്ടത്തിൽ രവി സഞ്ചരിക്കുമ്പോള്‍ ഇളയ സഹോദരത്തിൽ നിന്നും കുട്ടികൾക്ക് സഹായം ലഭിക്കാം. പൂരുരുട്ടാതിയിൽ ജാതകന് ഉയർച്ചകൾ ലഭിക്കുന്നതാണ്.

ബുധൻ സംഭാവന 

എല്ലാവിധ സഹായവും സപ്പോർട്ടും നൽകുന്ന അമ്മാവൻ ഉണ്ടാകും. വീട്ടുകാര്യത്തിലും സമ്പത്തിലും ഭാഗ്യവാനായിരിക്കും. ബുദ്ധിയുപയോഗിച്ച് സമ്പത്തുണ്ടാക്കുന്നതാണ്. സർക്കാരിൽ നിന്നും ബിസിനസ്സിൽ സഹായം പ്രതീക്ഷിക്കാം. എഴുത്തുകുത്തിൽ മേന്മയുണ്ടാക്കുന്നതാണ്, ബുധചന്ദ്ര യോഗത്തിൽ സമ്പത്തിനെ ചൊല്ലി വിവാദങ്ങളുണ്ടാകും. കുറച്ചു സംസാരിക്കുകയും കാര്യം മാത്രം സംസാരിക്കുകയും ചെയ്യും. നല്ല സംസാരശേഷിയുള്ളവനായിരിക്കും അവിട്ടത്തിൽ ബുധൻ നിൽക്കുമ്പോൾ മനുഷ്യത്വപരമായി പെരുമാറും. ചതയത്തിൽ ചതി സ്വഭാവം നടത്തും ചതയം 4–ാം പാദത്തിൽ എഴുത്തിലൂടെ പ്രശ്നങ്ങളെയും നഷ്ടങ്ങളെയും നൽകും. പൂരുരുട്ടാതിയിൽ നല്ലൊരു കണക്കപ്പിള്ളയെ ഇരുത്തി കണക്കുകൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. 

കുംഭരാശിക്ക് കുജൻ സംഭാവന ചെയ്യുന്നത്‍

കുംഭരാശിയുടെ 3 ഉം 10 ഉം ഭാവാധിപനായ കുജൻ 3 ൽ കുംഭം 17 മുതൽ സഞ്ചരിക്കുമ്പോൾ താങ്കൾക്കുണ്ടാകുന്ന ഫലങ്ങൾ, ഇളയസഹോദരങ്ങള്‍ നല്ലതായിരിക്കും. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഈ സമയത്ത് സംസാരത്തിൽ പ്രശ്നങ്ങളുണ്ടാ കാനിടയുള്ളതിനാൽ സൂക്ഷ്മത പുലര്‍ത്തണം. ഇളയസഹോദരങ്ങളുടെ സ്വത്തു സംബന്ധമായി മാനസ്സിക പിരിമുറുക്കവും പ്രതിസന്ധികളുമുണ്ടാകുന്നതാണ്. അച്ഛന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. ജാതകന് പ്രശസ്തിയും കീർത്തിയും ലഭിക്കുകയും അമ്മയുടെ കുടുംബത്തിന് വളരെ പ്രതിസന്ധികളുണ്ടാകുകയും അതിലൂടെ ജാതകന്‍ മനശ്ശാന്തിക്കുറവുണ്ടാകുകയും ചെയ്യും. കുജചന്ദ്ര ബന്ധം വരുന്ന അശ്വതി ഭരണി ദിവസങ്ങളിൽ കാര്യങ്ങളൊന്നും നടക്കാതെ മാനസ്സിക വിഭ്രാന്തി ഉണ്ടാകും. അശ്വതി 3–ാം പാദത്തിൽ കുജൻ സഞ്ചരിക്കുന്നതിനാൽ വീടിനും സ്വത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്, ഭരണി 1–ാം പാദത്തിൽ കുജൻ സഞ്ചരിക്കുമ്പോൾ വിവാഹജീവിത ത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. കാർത്തിക 1–ാം പാദത്തില്‍ കുജൻ സഞ്ചരിക്കുമ്പോൾ  ധൈര്യം വീണ്ടെടുക്കുകയും ഇണയിലൂടെ സാമ്പത്തിക സ്രോതസ്സ് വീണ്ടെടുക്കുകയും ചെയ്യും.

മീനം രാശി– ബുധൻ സംഭാവന ചെയ്യുന്നത്‍

23, 25 നക്ഷത്രങ്ങളിൽ ഗുണദോഷ ഫലങ്ങൾ ഒന്നും നൽകാതെ നിർജീവാവസ്ഥയിലാണ്. ബുധൻ. 4–ാം ഭാവാധിപനും 7 –ാം ഭാവാധിപനുമായ ബുധൻ 12–ൽ, 6–ാം ഭാവാധിപനായ ആദിത്യനുമായും കേതു യോഗത്തിൽ നിൽക്കുന്നതിനാൽ അത്ര നല്ലതല്ല. വിദ്യാഭ്യാസത്തിനും ബിസിനസ്സിനും മോശമായിരിക്കും. ലൗകികാസക്തി കുറയും ജാതകം അമ്മാവനുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് വഴിവയ്ക്കുന്നതാണ്. അവിട്ടത്തിൽ ബുധൻ സഞ്ചരിക്കുമ്പോൾ തെറ്റിദ്ധാരണപരമായി സംസാരിക്കുമെങ്കിലും കുശാഗ്ര ബുദ്ധിയിലൂടെ അതിൽ നിന്നും തലയൂരുകയും ചെയ്യും. പൂരുരുട്ടാതിയിൽ സന്തോഷജീവിതം കുറവായിരിക്കും. 

ലേഖനം തയ്യാറാക്കിയത്:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188