Monday 23 October 2017 05:28 PM IST : By സ്വന്തം ലേഖകൻ

വിശ്വസിച്ചാലും ഇല്ലെങ്കിലും! പൊട്ടിപ്പോയ കണ്ണാടി, ചോർച്ച നിൽക്കാത്ത പൈപ്പ്, തൂവിപ്പോയ എണ്ണ! ലക്ഷണ ശാസ്ത്രം പറയുന്നത്

money_loss

വീട്ടിലെ പൈപ്പ് എത്ര നോക്കയിട്ടും പൂട്ടാൻ കഴിയുന്നില്ലേ? പൊട്ടിയ കണ്ണാടി മാറ്റാൻ കഴിയുന്നില്ലേ? ഇതൊക്കെ എല്ലാവരുടെയും വീട്ടിൽ സംഭവിക്കുന്നതല്ലേ എന്നു കരുതി തള്ളിക്കളയേണ്ട. ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ വീട്ടില്‍ കാണുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ സൂക്ഷിച്ചോളൂ, നിങ്ങള്‍ക്ക് കടബാധ്യത വരുവാന്‍ പോകുന്നുവെന്നാണെന്ന് വിശ്വാസം പറയുന്നു. ജ്യോതിഷത്തിൽ ലക്ഷണ ശാസ്ത്രം ഇത്തരം കാര്യങ്ങളെ ഐശ്വര്യക്കേടുകളായി കാണുന്നുണ്ട്. എങ്കിലും ഫെങ്ഷ്വെ പറയുന്ന മോശമായ പ്രാചീന ഗൃഹാന്തരീക്ഷ ലക്ഷണങ്ങളാണ് ഇവയെല്ലാം. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് തള്ളാം. എന്നാൽ ചില കാര്യങ്ങള്‍ അവഗണിക്കേണ്ടതില്ല. ലക്ഷണമല്ലെങ്കിലും വീടിന്റെ നെഗറ്റീവ് എനർജിക്കും പരാജയങ്ങൾക്കുമെല്ലാം ഇവ കാരണമായേക്കാമെന്ന് നമുക്ക് മനസ്സിലാകും.

ധനനഷ്ടം എപ്പോള്‍ എങ്ങനെ ഉണ്ടാകും എന്ന് ആര്‍ക്കും പറയുവാന്‍ കഴിയില്ല. ധനനഷ്ടം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ധനം കൈകാര്യം ചെയ്യുന്നതില്‍ ഉള്ള അറിവില്ലായ്മയാണ്. എന്നാല്‍ ചില വിശ്വാസങ്ങള്‍ അനുസരിച്ച് ധനനഷ്ടം ഉണ്ടാകുന്നതിനു മുന്‍പ് ചില സൂചനകള്‍ നല്‍കും എന്നാണു പറയപ്പെടുന്നത്. ഇതാ ഇവ ശ്രദ്ധിക്കാം.

എണ്ണയും കടുകും

പഴമക്കാർ പറയാറുണ്ട്, വീട്ടിൽ എണ്ണ, കടുക് എന്നിവ തട്ടി മറിയാതെ ഇരിക്കണം അത് ഐശഅവര്യക്കേടാണെന്ന്. അറിയാതെ നമ്മള്‍ എണ്ണ തട്ടിപ്പോയി അത് നിലത്ത് വീണാല്‍ അത് വരാനിരിക്കുന്ന സാമ്പത്തിക നഷ്ടത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ചിലപ്പോള്‍ വലിയൊരു കടബാധ്യതയിൽ ചെന്നെത്തിക്കും എന്ന് സൂചിപ്പിക്കുന്നു.

പൈപ്പിന്റെ ചോർച്ച

ചില പൈപ്പുകള്‍ എത്ര അടച്ചാലും അതില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്. നാം പറയും അത് പൈപ്പ് ചീത്തയായി പോയത്കൊണ്ടാകും എന്ന് എന്നാല്‍ വിശ്വാസപ്രകാരം അതും ധനനഷ്ടത്തിന്റെ തുടക്കമാണ്. അതുപോലെ തന്നെ വീടിന്റെ മേല്‍ക്കൂര ചോരുന്നതും വലിയൊരു കടബാധ്യതയ്ക്കും ധനനഷ്ടത്തിനും കാരണമാകുന്നതായി പറയപ്പെടുന്നു. സ്വര്‍ണ്ണം നഷ്ടപ്പെടുന്നതും കടബാധ്യതയുടെ സൂചനയാണ്.

വീട്ടിലെ വഴക്ക്

വീട്ടില്‍ എന്നും വഴക്കും അസ്വസ്ഥതയും ഉണ്ടാകുകയാണെങ്കില്‍ ആ വീടിന്റെ മുന്നോട്ട്പോക്ക് വലിയൊരു കടബാധ്യതയിലേക്കും കുടുംബത്തിലെ ദുംഖത്തിലേക്കും ആയിരിക്കും എന്നും വിശ്വസിക്കുന്നു.

ക്ലോക്കും പൊട്ടിയ കണ്ണാടിയും

ക്ലോക്കിലെ സൂചി നിലച്ചു പോകുന്നതും പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കുന്നതും ധനനഷ്ടം വരുത്തുന്ന ഒന്ന് തന്നെ. അതുപോലെയാണ് ദൈവീക വിഗ്രഹങ്ങള്‍ പൊടി പിടിച്ചു കിടക്കുന്നതും. നാണയതുട്ടുകള്‍ കയ്യില്‍ നിന്നും താഴെ എപ്പോഴും വീഴുന്നതും ധനനഷ്ടത്തിന്റെ സൂചനകള്‍ തന്നെ. ഇത്തരം കാര്യങ്ങള്‍ ഒന്ന് നിങ്ങള്‍ സ്വയം വിലയിരുത്തി മാറ്റാവുന്നവ മാറ്റാനും ശ്രദ്ധിക്കാനും നോക്കൂ, ധനനഷ്ടം വരാതെ മുന്നോട്ടു നീങ്ങാം.