Monday 03 April 2017 03:42 PM IST : By സ്വന്തം ലേഖകൻ

ഏപ്രിൽ രണ്ട് മുതൽ എട്ട് വരെ നിങ്ങൾക്കെങ്ങനെ? വാരഫലം വായിക്കാം

stars

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):

മീനമാസത്തിന്റെ പകുതി പിന്നിട്ടുകഴിഞ്ഞതിനാൽ ഈയാഴ്ച മേടക്കൂറുകാർക്കു ജോലിരംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം ആറാം ഭാവത്തിൽ തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ജോലിയിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും. എങ്കിലും കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ശനി അനുകൂലഭാവത്തിൽ തുടരുന്നതിനാൽ വിചാരിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ജോലിരംഗത്തു കൂടുതൽ വൈദഗ്ധ്യം ആവശ്യമായി വരും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഇടവക്കൂറുകാർക്കു തികച്ചും അനുകൂലമായ അനുഭവങ്ങളാണ് ഈയാഴ്ചയിൽ പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തും കുടുംബത്തിലും വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. അഷ്ടമശ്ശനി തുടരുന്നതിനാൽ ചില ദിവസങ്ങളിൽ കാര്യങ്ങൾക്കൊക്കെ തടസ്സം അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മീനമാസം പകുതി പിന്നിട്ടുകഴിഞ്ഞതിനാൽ ഈയാഴ്ച മിഥുനക്കൂറുകാർക്കു ജോലിരംഗത്തും കുടുംബത്തിലും നല്ല അനുഭവങ്ങൾ തന്നെ പ്രതീക്ഷിക്കാം. ആഴ്ചയുടെ ആദ്യത്തെ രണ്ടു ദിവസം മനസ്സിനു സ്വസ്ഥത കുറയും. എങ്കിലും ചൊവ്വാഴ്ചയ്ക്കു ശേഷം നല്ല ഫലങ്ങൾ ആണ് അനുഭവപ്പെടുക. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാനും സാധിക്കും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഏപ്രിൽ മാസം ആരംഭിച്ചുകഴിഞ്ഞതിനാൽ ഈയാഴ്‌ച കർക്കടകക്കൂറുകാർക്ക് കാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചന്ദ്രൻ പ്രതികൂലഭാവത്തിൽ വരുന്നതിനാൽ മനസ്സിന്റെ സ്വസ്ഥത കുറയും. ശരീരസുഖം കുറയും. ബുധനാഴ്ച മുതൽ മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്ത് ഈയാഴ്ച നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറും. സാമ്പത്തികരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിർത്താനും സാധിക്കും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ നല്ല അനുഭവങ്ങൾ തന്നെ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൌത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ജോലികാര്യങ്ങൾക്കായി കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തികകാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മനസ്സിനു സ്വസ്ഥതയും സംതൃപ്തിയും ഉണ്ടാകും. പുതിയ വാഹനമോ ഗൃഹോപകരണങ്ങളോ വാങ്ങാൻ കഴിയും. ബുധൻ, വ്യാഴം ദിവസങ്ങളിൽ മനസ്സിന്റെ സ്വസ്ഥത കുറയും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കണ്ടകശ്ശനി തുടരുന്നതിനാൽ ശരീരസുഖം കുറയും. കാര്യങ്ങൾക്കു ചെറിയ തോതിൽ തടസ്സം അനുഭവപ്പെടും. എങ്കിലും ദൈവാനുഗ്രഹത്താൽ ജോലിരംഗത്തു പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനു സാധ്യത. വിചാരിച്ച കാര്യങ്ങൾ നടക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയുകയും ചെയ്യും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്‌ച തുലാക്കൂറുകാർക്കു കാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടായിരിക്കും അനുഭവപ്പെടുക. വ്യാഴം പന്ത്രണ്ടാംഭാവത്തിൽ തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. ശനി അനുകൂലഭാവത്തിലായതിനാൽ ജോലിരംഗത്തെ തടസ്സങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കും. വീട്ടിലേക്കു വേണ്ടി പുതിയ സാധനങ്ങൾ വാങ്ങാൻ കഴിയും. പുതിയ വാഹനം വാങ്ങുന്ന കാര്യം ആലോചിക്കും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

മീനമാസം പകുതി പിന്നിട്ടതിനാൽ ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് കാര്യങ്ങൾ തികച്ചും അനുകൂലമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന്റെ സൂചന ലഭിക്കും. വ്യാഴവും ശനിയും അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ കുടുംബപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ആഴ്ചയിലെ ആദ്യത്തെ രണ്ടു ദിവസം ശരീരസുഖം കുറയും. ചൊവ്വാഴ്ചയ്ക്കു ശേഷം ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ഏറ്റെടുത്ത ദൌത്യങ്ങൾ ചെയ്തുതീർക്കുന്നതിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച ധനുക്കൂറുകാർക്കു കാര്യങ്ങൾ മെച്ചപ്പെട്ടുവരുന്ന അനുഭവമാണ് ഉണ്ടാകുക. ഏറ്റെടുത്ത ദൌത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. വ്യാഴം കേന്ദ്രഭാവത്തിൽ ആയതിനാൽ ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. ജോലിരംഗത്തും കുടുംബത്തിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തികബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ ഗൃഹോപകരണം വാങ്ങാൻ കഴിയും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഏപ്രിൽ മാസം ആരംഭിച്ചതിനാൽ ഈയാഴ്ച മകരക്കൂറുകാർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ശരീരസുഖം അനുഭവപ്പെടും. ജോലിരംഗത്തു കൂടുതൽ സ്ഥാനം ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നു വേണ്ടത്ര സ്നേഹവും സഹകരണവും ഉണ്ടാകും. വ്യാഴം അനുകൂലഭാവത്തിൽ തുടരുന്നതിനാൽ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ ദൈവാനുഗ്രഹം അനുഭവപ്പെടും. ജോലിസ്ഥലത്തെ തടസ്സങ്ങളെയെല്ലാം മറികടന്ന് ഉയർന്ന സ്ഥാനത്തെത്താൻ സാധിക്കും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച കുംഭക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളാണ് എല്ലാ രംഗത്തും അനുഭവപ്പെടുക. ശരീരസുഖം വീണ്ടെടുക്കാൻ സാധിക്കും. സാമ്പത്തികനഷ്ടം കുറെയൊക്കെ നികത്തിയെടുക്കാൻ കഴിയും. ജോലിരംഗത്തു പുതിയ ദൌത്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നുള്ള സ്നേഹവും സഹകരണവും മനസ്സിനു കരുത്തു പകരാൻ സഹായിക്കും. പ്രവർത്തനരംഗത്ത് ഇടപെടുന്ന കാര്യങ്ങളിലെല്ലാം കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ജോലിയിൽ പുതിയ സ്ഥാനലബ്ധിയുണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

മീനമാസം പകുതി പിന്നിട്ടതിനാൽ ഈയാഴ്ച മീനക്കൂറുകാർക്കു പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ കഴിയും. കണ്ടകശ്ശനി തുടരുന്നതിനാൽ ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും കുടുംബത്തിൽ സ്വസ്‌ഥത നിലനിൽക്കും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ അച്ചടക്കം പാലിക്കണം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും.