Monday 06 February 2017 05:35 PM IST : By സ്വന്തം ലേഖകൻ

പ്രണയ ഫലം - 2017 ഫെബ്രുവരി 05 മുതൽ 11 വരെ

love_astro

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. അസൂയാലുക്കളെല്ലാം പിന്മാറും. പ്രണയബന്ധത്തിലെ കല്ലുകടികൾ ഇല്ലാതാകും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): 

ഈയാഴ്ച ഇടവക്കൂറുകാർക്ക് കണ്ടകശ്ശനി തീർന്നതിനാൽ പ്രണയകാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി കഴിഞ്ഞയാഴ്ചകളിൽ തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും. പ്രണയബന്ധം പ്രതിസന്ധിയിൽ പെടുകയൊന്നുമില്ല.  സുഹൃത്തുക്കളിൽ നിന്നു സഹായമുണ്ടാകും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്‌ച  മിഥുനക്കൂറുകാർക്കു  പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. ഏതു പ്രതിസന്ധിഘട്ടത്തിലും താങ്ങായി ദൈവാനുഗ്രഹം അനുഭവപ്പെടും. പ്രണയ പങ്കാളിയുമായി ഉള്ളു തുറന്നു സംസാരിക്കാൻ അവസരം ലഭിക്കും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. കണ്ടകശ്ശനി തുടങ്ങിയതിനാൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാനും സാധ്യതയുണ്ട്.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചന്ദ്രൻ അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ മനസ്സിന്റെ സ്വസ്‌ഥത വീണ്ടെടുക്കാൻ കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും തീർക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): 

ഈ ആഴ്ച ചിങ്ങക്കൂറുകാർക്കു കണ്ടകശ്ശനി തീർന്നതിനാൽ പ്രണയകാര്യങ്ങൾ കുറെക്കൂടി മെച്ചപ്പെടും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയുകയും ചെയ്യും. പ്രണയപങ്കാളിയുമായി കൂടുതൽ സമയം സംസാരിക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നുള്ള ഗോസിപ്പുകളെയും അപവാദപ്രചാരണങ്ങളെയും നേരിടാൻ കഴിയും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ അനുകൂലമായ ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും വീണ്ടെടുക്കാൻ കഴിയും. ആഴ്ചയുടെ പകുതിക്കു ശേഷം ശരീരസുഖം കുറയും. കൂടുതൽ യാത്ര വേണ്ടിവരികയും ചെയ്യും. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്കു  പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. എങ്കിലും ആഴ്ചയുടെ ആദ്യപകുതിയിൽ  പ്രണയപങ്കാളിയുമായി നിസ്സാര കാര്യത്തെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടാകാനിടയുണ്ട്. എന്നാൽ  ആഴ്ചയുടെ പകുതിക്കു ശേഷം പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറിക്കിട്ടും. നല്ല വാക്കുകളിലൂടെ പ്രണയപങ്കാളിയുടെ മനസ്സു തിരിച്ചുപിടിക്കാൻ കഴിയും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ മിക്കതും നടക്കും. 

വൃശ്‌ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്‌ച  വൃശ്ചികക്കൂറുകാർക്ക് കണ്ടകശ്ശനി തീർന്നതിനാൽ പ്രണയവിഷയവുമായി ബന്ധപ്പെട്ടു വിചാരിച്ച  കാര്യങ്ങളിൽ കുറെയൊക്കെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും ഉണ്ടാകുന്നില്ലെന്ന തോന്നൽ ചില സമയങ്ങളിൽ ഉണ്ടാകും. എങ്കിലും ദൈവാനുഗ്രഹത്താൽ പ്രണയബന്ധത്തിൽ വലിയ തടസ്സങ്ങളൊന്നും അനുഭവപ്പെടില്ല. ആഴ്‌ചയുടെ മധ്യത്തിനു ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമാകും.

 ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):          

ധനുക്കൂറുകാർക്ക്  ഈയാഴ്‌ച പ്രണയകാര്യങ്ങൾ അനുകൂലമായിരിക്കും.  പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ പെരുമാറ്റം പ്രതീക്ഷിക്കാം. മനസ്സിന്റെ നിയന്ത്രണത്തിലൂടെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയുകയും ചെയ്യും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ കണ്ടകശ്ശനി തുടങ്ങിയിട്ടുള്ളതിനാൽ ചില ദിവസങ്ങളിൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്‌ച  മകരക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. തീർച്ചയായും കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.  ആഴ്‌ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ പ്രതീക്ഷയെക്കാൾ നല്ല രീതിയിൽ കാര്യങ്ങൾ നടക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്‌ച  കുംഭക്കൂറുകാർക്കു നല്ല ഫലങ്ങളാണു പ്രണയകാര്യങ്ങളിൽ അനുഭവപ്പെടുക. കണ്ടകശ്ശനി തീർന്നതിനാൽ പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹവും സഹകരണവും ഉണ്ടാകും. പ്രണയബന്ധം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.  ശരീരസുഖം വീണ്ടെടുക്കാനും സാധിക്കും. സ്വന്തം വാക്കുകൾക്ക് പ്രണയപങ്കാളി വില കൽപിക്കും.  

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഈയാഴ്‌ച  മീനക്കൂറുകാർക്ക്  കണ്ടകശ്ശനി തുടങ്ങിയിട്ടുള്ളതിനാൽ പ്രണയകാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നുകൊള്ളണമെന്നില്ല. എങ്കിലും  വ്യാഴം കേന്ദ്രത്തിൽ ആയതിനാൽ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ആഴ്‌ചയുടെ ആദ്യപകുതിയിൽ പ്രണയബന്ധം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും.