Wednesday 05 February 2020 04:48 PM IST : By പെരിങ്ങോട് ശങ്കരനാരായണൻ

അഞ്ജു ബോബി ജോർജ് തെറ്റുകണ്ടാൽ പ്രതികരിക്കും; കാരണം ഇതാണ്

Jothisha-mar1,17.indd

മേടം – ഏരീസ് (മാർച്ച് 22 –ഏപ്രിൽ 20)

ഈ രാശിക്കാർ ഉത്തമ സ്വഭാവമുള്ളവരാകും. മറ്റുള്ളവരെ സഹായിക്കാൻ സദാ തയാറാകുന്നവരാണ് ഏരീസ് രാശിക്കാർ. ശുചിത്വം, ഈശ്വര വിശ്വാസം, ലക്ഷ്യപ്രാപ്തിയിലെത്താനുള്ള  ഭഗീരഥ പ്രയത്നം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. സത്യസന്ധരായ ഇവർ ബന്ധങ്ങളിൽ അത്യധികം  വിശ്വസിക്കുന്നവരാണ്. എല്ലാ  കാര്യങ്ങളിലും സ്വന്തം തീരുമാനം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നവരായിരിക്കും. ചെറിയ പരാജയം പോലും ഇവരെ അസ്വസ്ഥരാക്കും. വാക്ക് പാലിക്കുന്നതിൽ നിർബന്ധം പുലർത്തും.

ഏരീസ് രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരിയിൽ മനോദുഃഖവും പിതൃജനാരിഷ്ടവും അഭിഷ്ടകാര്യ സിദ്ധിയും ഉദ്യോഗലബ്ധിയും ഫെബ്രുവരിയിൽ ധനസമ്പാദനവും സ്ഥാനമാനപ്രാപ്തിയും വിവാഹസിദ്ധിയും വ്യവഹാര വിജയവും മാർച്ചിൽ വസ്തു വാഹന നഷ്ടവും യാത്രാ ക്ലേശവും ബന്ധുജനസമാഗമവും ഏപ്രിലിൽ യാത്രാക്ലേശവും  രോഗാരിഷ്ടകളും അപവാദശ്രവണവും മേയ് മാസത്തിൽ കുടുംബ ജനാരിഷ്ടവും ജൂൺ– ജൂലൈയിൽ മനഃ  ക്ലേശവും കഠിനാധ്വാനവും ഓഗസ്റ്റ്– സെപ്റ്റംബറിൽ ഐശ്വര്യവും ധനലാഭവും സദുദ്യോഗ ലബ്ധിയും ഒക്ടോബർ – നവംബര്‍ മാസങ്ങളിൽ സൽകീർത്തിയും സൗന്ദര്യവർധനവും ബന്ധുജനക്ലേശവും ഡിസംബറിൽ പുണ്യ ദേവാലയ ദർശനവും കുടുംബത്തിൽ വിവാഹ നിശ്ചയവും ഗൃഹനിർമാണവും ഫലമാകുന്നു.

സാമാന്യഫലം

ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കൽ, ആത്മീയ കാര്യങ്ങളിൽ അമിത താൽപര്യം, പ്രണയസാഫല്യം, മേലധികാരികളിൽ നിന്ന് അംഗീകാരം, ഉദ്യോഗലബ്ധി, ബന്ധുജന വിയോഗം, വിദേശയാത്ര മൂലം ഗുണാനുഭവം, നവീനഗൃഹാരംഭ പ്രവർത്തനം, നല്ല പ്രവൃത്തികൾ ചെയ്താലും തെറ്റായി വ്യാഖ്യാനിക്കപ്പെടൽ, പുണ്യദേവാലയ ദർശനം എന്നിവ ഫലമാകുന്നു.

വിഷ്ണു സഹസ്രനാമജപം, രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യൽ, പ്രാത സ്നാനം, ഗണപ തിക്ക് ദിവസവും 21 പ്രാവശ്യം ഏത്തമിടൽ, നാഗങ്ങൾക്ക്  നൂറും പാലും നൽകൽ, സ്വാമി അയ്യപ്പന് നെയ് തേങ്ങ സമർപ്പണം, നരസിംഹഭജനം എന്നിവ ദോഷപരിഹാരമാകുന്നു.

ഏരീസ് – അഞ്ജു ബോബി ജോർജ്

അധികമാരോടും അടുപ്പമുണ്ടാക്കാത്തവരാണ് ഏരീസുകാർ.  ഉള്ള ബന്ധങ്ങൾ ആത്മാർഥമായിരിക്കും. പിണങ്ങിയാൽ പിന്നെ, ആ വഴിക്കു പോകുന്നത് ഞങ്ങളുടെ രീതിയല്ല. ഏതുകാര്യവും രണ്ടുവട്ടം ആലോചിച്ചേ ചെയ്യൂ. ഇറങ്ങിത്തിരിച്ചാൽ പിന്നെ, പിന്നോട്ടില്ല.  തെറ്റു  കണ്ടാൽ പ്രതികരിക്കും, നിലപാടിൽ ഉറച്ചുനിൽക്കും.