Monday 06 February 2017 05:22 PM IST : By പ്രൊഫ. ദേശികം രഘുനാഥൻ

നക്ഷത്രഫലം,വാരഫലം,ഫെബ്രുവരി 2017

astro_sign

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)
തൊഴിലഭിവൃദ്ധിയുണ്ടാകും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കുന്നതാണ്. വാഹന വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്നതാണ്. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നതായിരിക്കും. സ്വന്തമായി കോൺട്രാക്റ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സ്വർണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. വസ്തുക്കൾ വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്നതിന് ഉചിതമായ സമയമാണ്. ശരീരബലവും മനോബലവും ലഭ്യമാകുന്നതാണ്. നവീനഗൃഹോപകരണങ്ങൾ ഗൃഹത്തിൽ നിറയും. ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്.

ഇടവക്കൂറ്


(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)
പലമേഖലകളിലും വരുമാനം വന്നുചേരും. ധാരാളം സമ്പാദിക്കുമെങ്കിലും സ്വയം നല്ല കാര്യങ്ങൾ ചെയ്യാന്‍ സാധിക്കാതെ വരും. ശയനസുഖം, ധനവരവ് പ്രതീക്ഷിക്കാം. പുത്രഭാഗ്യം പ്രതീക്ഷിക്കാം. മതാഭിമാനം ഉണ്ടാകും. സൽപ്രവൃത്തികൾ ചെയ്യുന്നതായിരിക്കും. പണപഴക്കം അധികരിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. ദമ്പതികളിൽ അഭിപ്രായഭിന്നത വരാവുന്നതാണ്. ഫാൻസി, കംപ്യൂട്ടര്‍ മുതലായ സ്ഥാപനങ്ങളിൽ വരുമാനം വർദ്ധിക്കും. കുടുംബത്തിൽ പലവിധ നന്മകളും ഉണ്ടാകും. ഉന്നതസ്ഥാനലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. തൊഴിലുകളിൽ അറിവ് വർദ്ധിക്കുന്നതായിരിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. ഉദരസംബന്ധമായി രോഗം വരാവുന്നതാണ്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)
പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മർമ്മഭാഗങ്ങളിൽ രോഗം വരാവുന്നതാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് ഉചിതമായ സമയമാണ്. ഗുരുക്കളെ ദർശിക്കാനുള്ള അവസരം വന്നുചേരും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും. കമ്പനി ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റം പ്രതീക്ഷിക്കാം. വ്യാപാരത്താൽ അധികലാഭം ലഭ്യമാകും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാവുന്നതാണ്. നൃത്തസംഗീത ക്ലാസുകളില്‍ ചേരാൻ ഉചിതമായ സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

കർക്കടകക്കൂറ്


(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)
പലമേഖലകളിലും വരുമാനം വന്നുചേരും. ഭാര്യയ്ക്കും മാതാവിനും അനുകൂലമായ സമയമാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭ്യമാകും. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. അൽപം മാനസിക വൈഷമ്യങ്ങൾ ഉണ്ടാകും. അരി, ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കുന്നതായിരിക്കും. ഗുരുക്കളെ ദർശിക്കാനുള്ള സന്ദർഭം കാണുന്നു. വാഹനം വാങ്ങാവുന്നതാണ്. സ്ഥലം മാറി താമസിക്കാൻ അനുയോജ്യമായ സമയമാണ്. വ്യാപാര കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. അപ്രതീക്ഷിതമായി മനോവൈഷമ്യം അനുഭവപ്പെടും. പുത്രലബ്ധിക്കുള്ള സന്ദർഭം കാണുന്നു. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകുന്നതാണ്. മർമ്മഭാഗങ്ങളിൽ രോഗം വരാനിടയുണ്ട്.

ചിങ്ങക്കൂറ്


(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)
സർക്കാർ ഉദ്യോഗം ലഭിക്കാനിടയുണ്ട്. ഹാസ്യകലാപ്രകടനക്കാർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉന്നതപദവി ലഭിക്കാവുന്നതാണ്. കവിത എഴുതാനുള്ള മാനസികനിലയുണ്ടാകും. സ്ത്രീകളോട് ഭയവും അനുകമ്പയും പ്രകടിപ്പിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം വന്നുചേരും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. തൊഴിലഭിവൃദ്ധിയുണ്ടാകും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാവുന്നതാണ്. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. സന്താനങ്ങൾക്ക് വിവാഹം, ഉദ്യോഗം മുതലായവയ്ക്ക് പരിശ്രമിക്കാവുന്നതാണ്. വൃക്ക സംബന്ധമായി രോഗം ഉള്ളവർ അൽപം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

കന്നിക്കൂറ്


(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)
കാര്യസാധ്യതയുടെയും അവസരമാണ്. പഠനത്തിൽ ശ്രദ്ധ ചെലുത്തും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. അയൽവാസികളോട് പ്രിയമുള്ളവരാകും. സ്ത്രീകളാൽ പലവിധ ദുഃഖങ്ങൾ അനുഭവപ്പെടുന്നതായിരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം ലഭിക്കാനിടയുണ്ട്. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും ജനപ്രീതിയും ലഭ്യമാകും. കാർഷിക വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. സഹോദരഐക്യം കുറയുന്നതായിട്ട് കാണുന്നു. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കാവുന്നതാണ്. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും.

തുലാക്കൂറ്


(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മലപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള സന്ദർഭം വന്നുചേരും. തടി, സുഗന്ധദ്രവ്യങ്ങൾ വ്യാപാരത്താൽ അധികലാഭം ലഭ്യമാകുന്നതായിരിക്കും. ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്. ശത്രുക്കളാൽ അൽപം വൈഷമ്യമുണ്ടാകും. രക്തശുദ്ധി ഇല്ലായ്മയാൽ കട്ടി, പുൺ പോലുള്ള രോഗം വരാവുന്നതാണ്. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭ്യമാകും. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കുന്നതായിരിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം വന്നുചേരും. പെട്ടെന്നുള്ള കോപം നിമിത്തം അയൽവാസികൾക്ക് അപ്രിയമുണ്ടാകും.

വൃശ്ചികക്കൂറ്


(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)
വ്യാപാരഅഭിവൃദ്ധിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വാക്ചാതുര്യത്താൽ അയൽവാസികളെ ആകർഷിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. വാഹനം വാങ്ങാവുന്നതാണ്. മാതാവിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കും. ആണ്‍സന്താനങ്ങൾക്ക് സമയം നന്നല്ല. പിതൃവഴി ഭൂസ്വത്തുക്കൾ വിറ്റ് വേറെ വസ്തുക്കൾ വാങ്ങാവുന്നതാണ്. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. തർക്കത്തിൽ വിജയം കൈവരിക്കുന്നതായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. കൈകാലുകൾക്ക് വേദന അനുഭവപ്പെടുന്നതായിരിക്കും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും.

ധനുക്കൂറ്


(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)
സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും. സന്യാസികളെയും വാർദ്ധക്യം ചെന്നവരെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യും. കവിത എഴുതാവുന്നതാണ്. നല്ല മാർക്കോടുകൂടി വിജയം വിദ്യാർത്ഥികള്‍ക്ക് ലഭിക്കും. ഗൃഹം നിർമ്മിക്കാവുന്നതാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ഉചിതമായ സമയമായി കാണുന്നു. സഹോദരങ്ങൾ പിണക്കം മാറി വന്നുചേരും. സന്താനങ്ങളാൽ മാനസികസന്തോഷം ലഭിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതായിരിക്കും.

മകരക്കൂറ്


(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)
സിഎ, ക്ലാർക്ക് സംബന്ധമായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കുന്നതാണ്. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. ഭാഗ്യലബ്ധിക്കുള്ള സമയമാണ്. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും. വ്യാപാര വ്യവസായ മേഖലകളിൽ അഭിവൃദ്ധിയുണ്ടാകുന്നതാണ്. ഭാര്യയോട് എല്ലാകാര്യങ്ങളിലും അഭിപ്രായം ചോദിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുക, ഉദ്യോഗം ലഭിക്കുക മുതലായവക്കുള്ള സന്ദർഭം കാണുന്നു. സഹോദരഐക്യത കുറയുന്നതാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും ജനപ്രീതിയും ലഭിക്കുന്നതായിരിക്കും.

കുംഭക്കൂറ്


(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ െചയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. ചീത്ത സൗഹൃദബന്ധം പുലർത്തും. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങളും അനുഭവപ്പെടുന്നതായിരിക്കും. സൽപ്രവൃത്തികളിൽ മനസ്സ് ചെലുത്തും. തലവേദന വരാവുന്നതാണ്. കുട്ടികൾക്ക് കാതുവേദന വരുന്നതായിട്ട് കാണുന്നു. ഐടി മേഖല പ്രവർത്തകർക്ക് അനുകൂല സമയമാണ്. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. കമ്പനി ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്.

മീനക്കൂറ്


(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)
വ്യാപാരഅഭിവൃദ്ധിയുണ്ടാകും. വാഹനം, ഇരുമ്പു സംബന്ധമായി മൊത്ത ചില്ലറ വ്യാപാരത്താൽ അധികലാഭം ലഭിക്കുന്നതായിരിക്കും. ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. അൽപം അധൈര്യമുണ്ടാകും. നല്ല സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നൃത്തം, സംഗീതം, മറ്റുകലകൾ അഭ്യസിക്കാവുന്നതാണ്. അന്യരാൽ പ്രശംസിക്കപ്പെടും. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർവാഹചുമതല ലഭിക്കുന്നതാണ്. ഒരു സംഘത്തിന്റെ അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. ധൈര്യവും പ്രശസ്തിയും വന്നുചേരും. കുടുംബത്തിൽ പല മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ


ദേശികം
പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം
നെടുമങ്ങാട് പി.ഒ.
തിരുവനന്തപുരം, കേരള
പിൻ – 695541
ഫോൺ : 0472 2813401