ഓരോ രാശിക്കാർക്കും ചില പൊതു സ്വഭാവങ്ങളുണ്ടെന്നാണ് സൂര്യരാശി പറയുന്നത്. ഇതനുസരിച്ച് ഓരോ രാശിജാതർക്കും ചേരുന്ന ഭാഗ്യനിറവും രത്നവും നിർദേശിക്കപ്പട്ടിട്ടുണ്ട്. ഈ രത്നങ്ങളും നിറവും അണിയുന്നത് ഭാഗ്യം കൈ വരുത്തുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും ഇവ ധരിക്കണമെന്ന് ഇതിനർഥമില്ല. ഭാഗ്യനിറത്തിലുള്ള ചരടോ ആക്സസറിയോ അണിഞ്ഞാലും മതി. രത്നം തിരഞ്ഞെടുക്കുന്നത് വിദഗ്ധ നിർദേശപ്രകാരം വേണം. സൂര്യരാശി പ്രകാരം ഓരോ രാശിക്കാര്‍ക്കും നിർദേശിക്കപ്പെട്ടിരിക്കുന്ന വിവരങ്ങൾ ഇനി മനസ്സിലാക്കാം.
ഏരീസ്
ഒമ്പതാണ് ഈ രാശിക്കാരുടെ ഭാഗ്യനമ്പർ. ചുവപ്പാണ് ഭാഗ്യനിറം. രത്നങ്ങളിൽ വജ്രം ധരിക്കുന്നത് ഐശ്വര്യപൂർണമാണ്.
ടോറസ്
ഈ രാശിക്കാരുടെ ഭാഗ്യനമ്പര‍്‍ ആറാണ്. പിങ്കും ഇളംനീലയുമാണ് ശുഭനിറങ്ങൾ. രത്നങ്ങളില‍്‍ മരതകം ധരിക്കുന്നത് നല്ലതാണ്.
ജെമിനി
ഈ രാശിയിലുള്ളവരുടെ ഭാഗ്യനമ്പർ അഞ്ചാണ്. മഞ്ഞ ശുഭനിറമാകുമ്പോൾ രത്നങ്ങളിൽ ഗോമേദകമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.
കാൻസർ
ഈ രാശിക്കാരുടെ ഭാഗ്യനമ്പർ രണ്ടാണ്. നീല നിറവും വെള്ളി നിറവും മാത്രമല്ല മുത്തും (പേൾ) ഇവർക്ക് ഭാഗ്യം കൊണ്ടുവരും.
ലിയോ
സൂര്യരാശി പ്രകാരം ഒന്ന് ഭാഗ്യനമ്പർ ആയിട്ടുള്ളവർ ലിയോ ആണ്. മാണിക്യം (റൂബി) ആണ് ഇവരുടെ രത്നം. നിറങ്ങളിൽ ചുവപ്പാണ് ഭാഗ്യം.
വിർഗോ
ഈ രാശിക്കാരുടെ ഭാഗ്യനമ്പർ അഞ്ചാണ്. പച്ച, കടും തവിട്ടു നിറങ്ങളും വൈഡൂര്യ രത്നവുമാണ് ശുഭകരം.
ലിബ്രാ
ആറ് ഭാഗ്യനമ്പറായ ലിബ്രാരാശിക്കാരുടെ ഭാഗ്യനിറങ്ങൾ പിങ്കും ഇളം പച്ചയുമാണ്. ഭാഗ്യ രത്നങ്ങൾ സഫയർ, പുഷ്യരാഗം, ജെയ്ഡ്.
സ്കോർപിയോ
മെറൂൺ നിറവും ഒൻപത് എന്ന അക്കവും ഭാഗ്യമായി നിർദേശിക്കപ്പെട്ടിട്ടുള്ള സൂര്യരാശിക്കാരാണ് സ്കോർപിയോ. ഓപ്പൽ, പവിഴം എന്നിവയാണ് ഇവരുടെ രത്നങ്ങൾ.
സാജിറ്റേറിയൻസ്
ഈ രാശിക്കാരുടെ ഭാഗ്യനമ്പർ മൂന്നാണ്. ഭാഗ്യനിറങ്ങൾ പർപ്പിളും കടുംനീലയുമാണെങ്കിൽ മഞ്ഞ പുഷ്യരാഗവും ടോപ്പാസുമാണ് ഇവരുടെ ഭാഗ്യ രത്നങ്ങൾ.
കാപ്രിക്കോൺ
ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ടു വരുന്ന രത്നം അമേത്തിസ്റ്റ് ആണ്. ഇക്കൂട്ടരുടെ ഭാഗ്യ നമ്പർ എട്ടും നിറങ്ങൾ കടുംപച്ചയും കറുപ്പും ബ്രൗണുമാണ്.
അക്വേറിയസ്
ഈ രാശിക്കാരാണ് നിങ്ങളെങ്കിൽ എട്ട് എന്ന അക്കമാകും ഭാഗ്യം കൊണ്ടുവരിക. നിറങ്ങളിൽ നീലയും രത്നങ്ങളിൽ അക്വാമറൈനും മരതകവും ശുഭദായകമാണ്.
പീസസ്
ഈ രാശിക്കാർക്ക് മൂന്നാണ് ഭാഗ്യനമ്പർ. ഇളംപച്ച നിറം അണിയുന്നത് ഐശ്വര്യമാണ്. ചന്ദ്രകാന്ത (മൂൺസ്റ്റോൺ) മാണ് ഭാഗ്യരത്നം.