Thursday 13 December 2018 12:12 PM IST : By സ്വന്തം ലേഖകൻ

ആസിഫിന്റെ സുന്ദരി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

asif1

ഇതാണ് ആസിഫ് അലിയുടെ മകൾ! ഭാര്യ സമ മസ്രീൻ ജൂൺ രണ്ടിനാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മകൻ മൂന്നു വയസുകാരൻ ആദം അലിയും ആസിഫും കുഞ്ഞിന്റെയും അമ്മയുടെയും ഒപ്പം നിൽക്കുന്നതാണ് ചിത്രം. 2013ലാണ് ആസിഫ് അലിയും സമയും വിവാഹിതരായത്.

ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടെയാണ് മകളുടെ ജനനം. ഈ മാസം റിലീസ് ചെയ്യുന്ന അവരുടെ രാവുകൾ ആണ് ആസിഫിന്റെ അടുത്ത റിലീസ്. ബൈസൈക്കിൾ തീവ്സ്, കാറ്റ്, തൃശിവപേരൂർ ക്ലിപ്തം എന്നിവയാണ് ആസിഫിന്റെ മറ്റു പ്രോജക്ടുകൾ.