Wednesday 12 December 2018 12:13 PM IST : By സ്വന്തം ലേഖകൻ

മാസം തോറും മുഖം മാറ്റുന്ന ടൊവിനോ!

tovino3 ഫോട്ടോ: ശ്യാം ബാബു

ഒരു മൽപ്പിടുത്തത്തിനുള്ള ഒരുക്കത്തിലാണ് ടൊവിനോ. മണൽപ്പൊടിയണിഞ്ഞ കാറ്റ്. ഗുസ്തിക്കളത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഉരുക്ക് മനുഷ്യൻ. ഈ ലുക്കിൽ കാണുമ്പോൾ ഇത് ടൊവിനോ തന്നെയോ എന്ന് തോന്നിപ്പോകും. ‘ഗോദ’ എന്ന പുതിയ ചിത്രത്തിലെ ഗുസ്തിക്കാരനെ അവതരിപ്പിക്കാൻ കടുത്ത പരിശീലനം കഴിഞ്ഞ് ഗോദയിലിറങ്ങാൻ കാത്തിരിക്കുകയാണ് നായകൻ.

‘എന്ന് നിന്റെ മൊയ്തീനി’ലെ റൊമാന്റിക്കായ അപ്പുവേട്ടനും ക്ലീൻഷേവ് ചെയ്ത എബിസിഡിയിലെ വില്ലൻ അഖിലേഷ് വർമ്മയും ഇപ്പോഴത്തെ ടൊവിനോയിൽ നിന്ന് ഏറെ അകലെ. അതുകൊണ്ട് തന്നെ ഒരുതവണ പരിചയപ്പെടുന്നവർ അടുത്ത തവണ കാണുമ്പോൾ ചിലപ്പോൾ തിരിച്ചറിഞ്ഞില്ലെ ന്നും വരാം. ആൻഡ്രോയിഡിൽ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നതു പോലെയാണ് ഈ യുവതാരം ലുക്ക് മാറ്റുന്നത്. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന ലുക്കിനായി ശരീരത്തെ രൂപപ്പെടുത്തുന്നതും അഭിനയത്തിന്റെ ഭാഗമാണെന്നാണ് ടൊവിനോയുടെ വിശ്വാസം.  ഒരു കഥ അവസാനിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ രൂപം ഉപേക്ഷിച്ച് ടൊവിനോ നടക്കുന്നു, മുന്നോട്ട്, മറ്റൊരാളായി, പുതിയൊരു മുഖവുമായി.

മാസം തോറും മുഖം മാറ്റുന്ന മനുഷ്യൻ എന്ന് വിളിക്കാം അല്ലേ?

‘ഗപ്പി’ എന്ന സിനിമയ്ക്കു വേണ്ടിയാണ് താടി വളർത്തുന്നത്. എന്നെ പരിചയമുള്ള പലരും പറഞ്ഞു. താടി നിനക്ക് അത്ര ചേരുന്നില്ല കേട്ടോ. സ‍ൗന്ദര്യം കൂട്ടാൻ വേണ്ടിയല്ല ‍ഞാൻ താടി വളർത്തിയത്. ‘ഗപ്പി’ എന്ന സിനിമയിൽ ഞാൻ അവതരിപ്പി ക്കുന്ന കഥാപാത്രത്തിനു ഇത്തരം ലുക്കാണുള്ളത്. അതുകൊണ്ട് ഞാനത് സ്വീകരിച്ചുവെന്ന് മാത്രം. പിന്നെ, കാര്യമായി വർക്ക് ഇല്ലാതിരുന്ന കാലത്തും ഞാൻ താടിയും മീശയും വളർത്തിയാണ് നടന്നിരുന്നത്. അതിന്റെ ലക്ഷ്യവും സിനിമ തന്നെ. അങ്ങനെ ഒരു ലുക്ക് എളുപ്പം ഉണ്ടാക്കാൻ പറ്റില്ലല്ലോ.  താടി ഇല്ലാത്തതിന്റെ പേരിൽ നല്ലൊരു കഥാപാത്രം മിസാകരുതല്ലോ എന്നായിരുന്നു അന്നത്തെ ചിന്ത. ക്ലീൻ ഷേവ് ലുക്കിലേക്ക് മാറാൻ പത്തുമിനിറ്റ് മതി. ഇത് അങ്ങനെയല്ലല്ലോ.
‘ഗോദ’ എന്ന സിനിമയിൽ കഥാപാത്രം ഗുസ്തിക്കാരനാണ്. സിനിമയിൽ വരുന്നതിനു മുേമ്പ തുടങ്ങിയതാണ് ജിമ്മിൽ പോകാൻ. മിസ്റ്റർ യൂണിേവഴ്സിറ്റി വരെയായിട്ടുണ്ട്. ശരീരം നന്നായി ഇരിക്കുമ്പോൾ നമ്മളും പൊസിറ്റീവാകുെമന്നാണ് എെന്റ തോന്നൽ. പക്ഷേ, ‘ഗോദ’യിലെ കഥാപാത്രത്തിനായി ഇത്തിരി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വന്നു. ഇതിനു വേണ്ടി ഗുസ്തി പഠിച്ചു. പരിശീലനം വളരെ ക്ലേശകരമായിരുന്നു. പലതവണ പരുക്ക് പറ്റി. പക്ഷേ, അതൊന്നു കാര്യമായി തോന്നിയില്ല. ജീവിതത്തിൽ ഇന്നേ വരെ ചെയ്തിട്ടില്ലാത്തൊരു കാര്യം ചെയ്യുന്നതിന്റെ രസം. പുതിയൊരു കാര്യം പഠിക്കുന്നതിന്റെ ത്രിൽ.

tovino4

ഒരു ടാഗിലും കുടുങ്ങി പോകരുതെന്ന് വാശിയുണ്ടോ?

ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാണ്. നായക കഥാപാത്രം മാത്രമേ ചെയ്യൂവെന്ന വാശിയൊന്നുമില്ല. ടൈപ്പായ നായക കഥാപാത്രത്തെക്കാളും അഭിനയ സാധ്യത ഉള്ള വില്ലനോ കൊമേഡിയനോ ആകാൻ ആയിരിക്കും ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. ‘പ്രഭുവിന്റെ മക്കൾ’ എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. എബിസിഡിയിലെ അഖിലേഷ് വർമ്മ എന്ന കഥാപാത്രം മുതലാണ് ‍ഞാൻ ശ്രദ്ധിക്കപ്പെടുന്നത്. കരിയർ ബ്രേക് എന്നു പറയാവുന്ന കഥാപാത്രം െമായ്തീനിെല അപ്പുവാണ്.
ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെ ട്ടിരുന്നു. പക്ഷേ, അത് െചയ്തത് ഞാനാണ് എന്ന് പലർക്കും  മനസ്സിലായില്ല. സ്ക്രീനിൽ എെന്ന കാണുമ്പോൾ പുതുമ തോ ന്നണം എന്നാഗ്രഹിച്ചിരുന്നു. അതു കൊണ്ടാണ് െഗറ്റപ്പുകൾക്ക് പ്രാധാന്യം കൊടുത്തത്. അഖിേലഷ് വർമയെ പോെല അപ്പുവിനോ, അപ്പുവിെന പോലെ എഡ്ഗറിനോ ആകാൻ പറ്റില്ലല്ലോ.

മൊയ്തീെന്റ ഷൂട്ടിനിടയ്ക്ക് ആയിരുന്നു എെന്റയും ലിഡിയയുേടയും വിവാഹം. അപ്പു എന്ന കഥാപാത്രത്തിെന്റ ഗെറ്റപ്പിലാണ് ‍ഞാനവളെ മിന്നു െകട്ടുന്നത്. അത്രത്തോളം പ്രാധാന്യം ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിന്. സിനിമാമോഹിയായ യുവാവിൽ നിന്നുമുള്ള വളർച്ച, ടൊവിനോയുടെ െഫയ്സ്ബുക് ൈടം ൈലനിൽ കാണാം.
പണ്ടൊെക്ക എെന്തങ്കിലും തോന്നിയാലുടൻ െഫയ്സ്ബുക്കിൽ കയറി േപാസ്റ്റിടണമായിരുന്നു. സിനിമയുമായി അടുത്ത ബന്ധങ്ങളൊന്നുമില്ലാത്ത ഇരിങ്ങാലക്കുടക്കാരൻ പയ്യൻ, േചട്ടന്റെ പാത പിന്തുടർന്ന് എൻജിനിയറീങ്ങിനു പോയി ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലിക്കാരനാകുന്നു. കഥ അതുവരെ നോർമലാണ്. അങ്ങനെ ഒരു നോർമൽ ൈലഫ് എെന്ന അബ്നോർമലാക്കി തുടങ്ങിേയാ എന്ന് സംശയം.

ഇടയ്ക്കിടെ അങ്ങനെ തോന്നിയിരുന്നു ആ സമയത്ത് ഫെയ്സ്ബുക്കിൽ കുറിപ്പുകൾ എഴുതുമായിരുന്നു. അത് കണ്ട് എന്തു പറ്റിെയടാ േചാദിച്ച് അടുത്ത സുഹൃത്തുക്കളിൽ ആരെങ്കിലും വിളിക്കും. അതൊരു സുഖമായിരുന്നു. ഇേപ്പാഴാണ് കല്ലെറിയാനായി മാത്രം ആളുകൾ ഫെയ്സ്ബുക് കൂടുതലായി ഉപയോഗിക്കുന്നത്. ജോലി രാജി വച്ചപ്പോൾ തന്നെ സമ്മർദം  കുറച്ച് കുറഞ്ഞു. ഒാഫിസിലെ അവസാന ദിവസം കഴി‍‍‍ഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ നല്ല മഴ ഉണ്ടായിരുന്നു. പിന്നെ,വേറൊന്നും ചെയ്യാൻ തോന്നിയില്ല. ആ മഴ മുഴുവൻ നിന്നു നനഞ്ഞു. ആ മഴയ്ക്കൊപ്പം അതുവരെയുണ്ടായിരുന്ന എന്തൊക്കെയോ അലട്ടലുകൾ എന്നെ വിട്ടു പോയി. മനസ്സ് ശാന്തമായി. പിന്നെ, വായനയിലേക്കു തിരിഞ്ഞു.  

‘ഖസാക്കിെന്റ ഇതിഹാസ’മാണ് പ്രിയപ്പെട്ട പുസ്തകം. എൻജിനിയറീങ്ങിനു പഠിക്കുമ്പോൾ തമിഴ്നാട്ടിൽ വാടകയ്െക്കടുത്ത വീട്ടിൽ ആ പുസ്തകം കിടപ്പുണ്ടായിരുന്നു. ഒരുപക്ഷേ, മുൻതാമസക്കാരൻ എടുക്കാൻ മറന്നതാകണം. പുസ്തകങ്ങൾ നമ്മെ തെരഞ്ഞെടുക്കുന്നു എന്ന് തോന്നിയത് അത്തരം നിമിഷങ്ങളിലാണ്. വായന കഴിഞ്ഞാൽ യാത്രകളാണ് പ്രിയം. ഹിമാചൽ, ഉത്തരാഖണ്ഡ്, ശ്രീലങ്ക.. പ്രീപ്ലാൻഡായിരിക്കില്ല ഒന്നും. െറയിൽവേസ്േറ്റഷനിെലാെക്ക കിടന്നുറങ്ങിയിട്ടുണ്ട്. ചിലപ്പോൾ ഒേര കടയിൽ തന്നെ രാവിലെ മുതൽ ൈവകിട്ട് വരെ ഇരുന്നു കാപ്പികുടിച്ച് ആ നാട്ടുകാരോട് സംസാരിച്ചങ്ങനെ നേരം പോക്കും. എനിക്ക് വിേദശികളോട് കട്ട ബഹുമാനം തോന്നുന്നത്  അവരുടെ യാത്രകൾ കാണുമ്പോഴാണ്. നമുക്കറിയുന്നതിേനക്കാൾ അവർക്കാണ് നമ്മുടെ പ്രകൃതിയെ കുറിച്ചും ൈപതൃകത്തെ കുറിച്ചും അറിയുന്നത്. അങ്ങനെ കറക്കമൊെക്ക കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴാണ് പ്രഭുവിെന്റ മക്കൾ. എന്റെ ആദ്യ സിനിമ. പിന്നീട് തീവ്രത്തിൽ സഹസംവിധായകനായി. പിെന്ന, എബിസിഡി, െസവൻത് േഡ, യു ടൂ ബ്രൂട്ടസ്, കൂതറ, ഒന്നാം ലോക മഹായുദ്ധം. സെവൻത് േഡയിെല പരിചയമാണ് മൊയ്തീനിേലക്ക് വഴി തുറന്നത്.

tovino1

പൃഥ്വിരാജിന്റെ ആരാധകനാെണന്ന് എഴുതിയിരുന്നല്ലോ?

അതിെലന്താണ് തെറ്റ്? നല്ല ഗുണങ്ങൾ ഒരുപാടുളള വ്യക്തിയാണ് അേദ്ദഹം. വല്ലാതെ തെറ്റിദ്ധരിക്കെപ്പട്ടിട്ടും പിടിച്ചുനിൽക്കാൻ കാണിച്ച ചങ്കുറപ്പ് തന്നെ പോേര, ബഹുമാനം തോന്നാൻ. നല്ല സിനിമകൾ ഉണ്ടാകണമെന്ന് ആഗ്രഹമുളള വ്യക്തിയാണ് പൃഥ്വി. മറ്റുളളവർക്ക് പണി കൊടുക്കണമെന്ന് ആഗ്രഹിക്കാത്ത ഒരാൾ. പൃഥ്വി നായകവേഷം െചയ്യുന്ന സിനിമയിേലക്ക് എെന്ന സഹനടനായി വിളിച്ചു. പൃഥ്വി അേപ്പാൾ സംവിധായകേനാടു പറഞ്ഞത്, അവനു നായകവഷങ്ങൾ കിട്ടിത്തുടങ്ങിയ സമയമാണ്‚ ഇനിയും സഹനടനാക്കണോ എന്നാണ്. അതേ കരുതലുണ്ട് ദുൽഖറിനും. വളരെ ഡൗണ്‍ ടു എർത്താണ്. ചാർലിയിൽ നെടുമുടി േചട്ടനൊക്കെ ഉളള ഒരു സീനുണ്ട്. എെന്റ എക്സ്പ്രഷൻ ശരിയാകുന്നില്ല. സ്ഥലത്തിെന്റ കുഴപ്പമാണ് ടൊവിേനാ. ഇന്നലെ എനിക്കും കുറച്ച് റീേടക്കായി എന്ന് ദുൽഖർ എഴുേന്നറ്റ് വന്ന് പറഞ്ഞു. അതൊരു സഹനടനോടുളള പരിഗണനയും പിന്തുണയുമാണ്.

ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം?

അച്ഛനായതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ത്രിൽ. ഒരു മകളുണ്ടാവുക, വലിയൊരു അനുഗ്രഹമല്ലേ.. മ കളെ ടെക്കിയായി വളർത്തരുത് എന്നാണ് വിചാരിക്കുന്നത്. വായനയും കളികളുമായി വേണം മോളു വളരാൻ. എനിക്കും തിരികെ കുട്ടിയാകണം, അവളോടൊപ്പം വളർച്ചയുടെ ഓരോ ഘട്ടവും ആസ്വദിക്കണം.

എത്രയോ ജന്മമായി നിെന്ന ഞാൻ...

2004 ലാണ് കഥയുടെ തുടക്കം. പ്ലസ് വണ്ണിലെ മലയാളം ക്ലാസ്. ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു. പ്ലിങ്!! ‘ക ഖ ഗ ഘ ങ’ വരെ ഓെക. പിെന്ന, അേങ്ങാട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റേഴ്സ് മിസ്സിങ്. തൊട്ടു മുമ്പിൽ ഇരിക്കുന്ന പെൺകൊച്ച് ശടപേട പറഞ്ഞ് എല്ലാം  എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക. ലിഡിയ. അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പിറകേ നടപ്പ് പിെന്ന അങ്ങ് തുടർന്നു. മുട്ടി മുട്ടി ഒരു പരുവായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു.  

കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരിലാണ് ഞങ്ങളും. കഥയും കവിതയും സകലമാന ൈപങ്കിളിയും നിറച്ച കത്തുകൾ. സകല കാമുകന്മാരെ േപാെലയും എത്രയോ ജന്മമായി ഒെക്ക പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ. പ്രണയം വീട്ടിൽ അറിഞ്ഞു. 2014 ഒക്ടോബർ 25നു ഞാനവളെ മിന്നു കെട്ടി. എന്നാലും ഇതുവരെയും പഴയ കത്തു കാണിച്ച് മിഥുനത്തിലെ ഉർവശി േചച്ചിടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല. ആദ്യത്തെ പ്രണയസമ്മാനം പതിനഞ്ചു രൂപയുടെ ബ്രേസ്െലറ്റ് ആയിരുന്നു. വഴക്ക് കൂടുന്നത് എെന്റ മടിയുെടയും മുൻശുണ്ഠിയുടേയും പേരിൽ.. കഴിഞ്ഞ ജനുവരിയിൽ ഞങ്ങൾക്കൊരു മകളുണ്ടായി, ഇസ എന്നാണു പേരിട്ടിരിക്കുന്നത്.

tovino2