Thursday 13 December 2018 12:13 PM IST : By സ്വന്തം ലേഖകൻ

അയാൾ ഞാനല്ല! സിനിമാക്കഥ അറംപറ്റി, ജീവിതത്തിലും അപരൻ ഫഹദിന് പാരയാകുന്നു

fahadh-nazriya

‘അയാൾ‌ ഞാനല്ല’ എന്ന സിനിമയുടെ കഥ അറംപറ്റിയ അവസ്ഥയാണ് ഫഹദ് ഫാസിലിന്. സിനിമയിൽ ഫഹദിന്റെ അപരൻ സിനിമാ താരമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പു നടത്തുന്നതാണ് കഥ. എന്നാൽ ജീവിതത്തിലെ അപരൻ ഫെയ്സ്ബുക്കിലാണ് ഫഹദ് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നത്. ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി ഫഹദ് ഫാസില്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി സജീവമാണെന്നും താനാണെന്ന് തെറ്റിദ്ധരിച്ച് എത്തുന്നവരെ ഈ അക്കൗണ്ട് വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഫഹദ് പരാതിയില്‍ പറയുന്നു. റാഫിയുടെ റോള്‍ മോഡല്‍സ്, ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നിവയാണ് പുറത്തെത്താനുള്ള ഫഹദ് ചിത്രങ്ങള്‍. റാഫി തന്നെ തിരക്കഥയൊരുക്കുന്ന റോള്‍ മോഡല്‍സില്‍ വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.