Friday 09 March 2018 02:24 PM IST : By സ്വന്തം ലേഖകൻ

ചോരയിൽ ചുവപ്പിനൊപ്പം സിനിമ കൂടി... സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി

lijo1 ഫോട്ടോ : ശ്യാം ബാബു

സംവിധായകരിലെ ‘ശാസ്ത്ര‍ജ്ഞൻ’ എന്നു വിശേഷിപ്പിക്കാവുന്നൊരാളുണ്ട് മലയാളത്തിൽ, 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പുറത്തു വന്നപ്പോള്‍  മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി. ഇ.മ.യൗ എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. വിനായകന്‍ ,ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ഒരുക്കിയ ചിത്രമാണ് ഇത്.  മലയാളത്തില്‍ നിരവധി വ്യത്യസ്ഥ സിനിമകള്‍ ഒരുക്കിയിട്ടുളള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ലിജോ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് സിറ്റി ഓഫ് ഗോഡ്, ആമേന്‍, അങ്കമാലി ഡയറീസ്, ഡബിള്‍ ബാരല്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ആദ്യമായാണ് സംസ്ഥാന പുരസ്‌കാരം ലിജോയെ തേടിയെത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അങ്കമാലി ഡയറീസിന്റെ വിജയത്തിളക്കത്തില്‍ തന്റെ സിനിമാ സ്വപ്നങ്ങള്‍ വനിതയോടൊപ്പം പങ്കുവയ്ക്കാന്‍ ലിജോ എത്തിയപ്പോള്‍ അഭിമുഖം വായിക്കാം.

സംവിധായകരിലെ ‘ശാസ്ത്ര‍ജ്ഞൻ’ എന്നു വിശേഷിപ്പിക്കാവുന്നൊരാളുണ്ട് മലയാളത്തിൽ...ചോരയിൽ ചുവപ്പിനൊപ്പം സിനിമ കൂടി സൂക്ഷിക്കുന്ന ചാലക്കുടിക്കാരൻ, ലിജോ ജോസ് പെല്ലിശേരി. പരീക്ഷണങ്ങളാണ് ലിജോയുടെ സിനിമകളുടെ മുഖമുദ്ര. ഒരു സിനിമ പോലെയാകില്ല അടുത്തത്. ‘നായകനും’ ‘സിറ്റി ഒാഫ് ഗോ ഡും ’ കണ്ട് യൂത്ത് വണ്ടറടിച്ചിരുക്കുമ്പോഴാണ് എല്ലാവേരയും ഞെട്ടിച്ചു െകാണ്ട് ‘ആമേന്‍’ വ രുന്നത്. സൂപ്പര്‍ഹിറ്റായ ആേമനു േശഷം അതുപോലൊന്നിനു നോക്കാതെ പുതിയൊരു പരീക്ഷ ണവുമായി ലിജോ എത്തി. പക്ഷേ, കളക്‌ഷൻ റെക്കോർഡുകൾ വെടിവച്ചു വീഴ്ത്തുന്നതിൽ ‘ഡബിൾ ബാരൽ’ പരാജയപ്പെട്ടു.

അപ്പോഴും ലിജോയുടെ സ്വപ്നങ്ങളുടെ ലബോറട്ടറിയിൽ ഇരുട്ടുവീണില്ല. പകരം വന്നത് നാടൻ കഥയുടെ കട്ടവെളിച്ചം. അതാണ് ‘അങ്കമാലി ഡയറീസ്’. വെളിച്ചത്തിന്റെ തെളിച്ചത്തിൽ കാണുന്ന മുഖങ്ങളിൽ ഭൂരിപക്ഷവും  ഫിലിം ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത് ആദ്യം. നായകനടക്കം എല്ലാവരും പുതുമുഖങ്ങള്‍. അതേക്കുറിച്ചു ചോദിക്കുമ്പോള്‍ ലിജോ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ.

‘പുതുമുഖങ്ങളെ മാത്രം വച്ച് സിനിമ ചെയ്യാനിറങ്ങിയപ്പോൾ പലയിടത്തു നിന്നും പലരും ത ടയാൻ ശ്രമിച്ചു. സിനിമ ചെയ്യുന്നതിന് ഒരു മുഖം ആവശ്യമില്ല. കഥാപാത്രത്തിനു ചേരുന്ന മുഖം നമ്മൾ കണ്ടുപിടിക്കുകയാണ്. അതിനുള്ള ധൈര്യമുണ്ടാകണമെന്നു മാത്രം.’

ചാലക്കുടിയിൽ നിന്ന് അങ്കമാലിയെത്താൻ അരമണിക്കൂർ സമയം. പക്ഷേ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ മനസ്സിൽ അങ്കമാലിക്ക് വെറും അരനിമിഷം. ‘ദൂരം ജ്യോഗ്രഫി ക്കലായുള്ള കാര്യം മാത്രം. ആ അകലം അങ്കമാലിയിലുള്ള സുഹ‍ൃത്തുക്കളുമായി ഇല്ല. ‘അ ങ്ക മാലി ഡയറീസിന്റെ’ തിരക്കഥ എഴുതിയ നടൻ ചെമ്പൻ വിനോദ് അങ്കമാലിക്കാരനാണ്. വ ള രെക്കാലമായി സൗഹൃദമുള്ള ചെമ്പൻ ആദ്യമായി സ്ക്രിപ്റ്റെഴുതുന്ന സിനിമ സംവിധാനം ചെ യ്തത് അങ്കമാലിയോടുള്ള ഇഷ്ടം കൂടി കണക്കിലെടുത്താണ്. സിനിമാ വിശേഷങ്ങളുമായി ലിജോ ജോസ് പെല്ലിശേരിക്കൊപ്പം

അങ്കമാലിയുടെ കഥ ഉണ്ടാകുന്നതെങ്ങനെയാണ്?


വളരെക്കാലം  മുമ്പു മുതലേ കൂട്ടി വച്ച ചെറിയ ചെറിയ സംഭവങ്ങളാണ് ചെമ്പൻ ഉൾപ്പെടുത്തിയ ത്. ഇതിലെ നായകന്റെ  ‘പെപ്പെ’ എന്ന പേര് ചെമ്പൻ മകനിടാൻ വച്ചിരുന്നതാണ്. ‘പെപ്പരപ്പേ’ എന്നു ആളുകൾ കളിയാക്കിയാലോ എന്നൊക്കെ പറഞ്ഞ് വീട്ടുകാർ വട്ടം നിന്നു. അതോടെ ചെ മ്പനു ആ മോഹം  ഉപേക്ഷിക്കേണ്ടി വന്നു.

ആ സങ്കടം സിനിമയിലെ നായകന് പേരിട്ടാണ് തീർത്തത്. കുറച്ച് നാടകീയതയും ത്രില്ലും ചേർത്തതൊഴിച്ചാൽ മിക്കവയും ഈ നാട്ടിൽ നടന്ന സംഭവങ്ങളാണ്. സിനിമ കണ്ടിട്ട് ഏതെങ്കിലും അങ്കമാലിക്കാരന് ഇത് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ  ആരെങ്കിലുമായും ബന്ധമുണ്ടെന്നു തോന്നിയാൽ അത് യാദൃച്ഛികമല്ല, മനഃപൂർവമാണ്. ഈ നാട്ടിലെ പ്രേമവും ഭക്ഷണവും ക്രൈമുമൊക്കെയാണ് അങ്കമാലി ഡയറീസ്.

lijo2



‘ഡബിൾ ബാരലി’നു ശേഷം പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നിയിരുന്നോ ?

‘ആമേൻ’ വിജയിച്ചതിന് ഒരു കാരണം ആ വിഷ്വൽസിന്റെ ഭംഗിയാണ്. ചട്ടയും മുണ്ടുമുടുത്ത തന്റേടിയായ നായിക, വിഷമങ്ങളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന നായകൻ, പച്ചപ്പും കാ യലും സംഗീതവും ഭക്തിയും. മലയാളിക്ക് മനസ്സിലാകുന്ന കഥാപശ്ചാത്തലമാണ് അതിന്. പ ക്ഷേ, ‘ഡബിൾ ബാരൽ’ ശരിക്കുമൊരു കോമിക്ക് കഥ പോലെയാണ്.

നമ്മുടെ ജീവിതത്തിൽ നിന്നു വളരെ അകലെയുള്ള കഥ. അതിനെ വേറൊരു മനസ്സോടെ കാണണം. ‘ആമേൻ’ കണ്ട ശേഷം അതുപോലൊന്നു പ്രതീക്ഷിച്ച് തിയറ്ററിൽ എത്തിയവരെ ‘ഡ ബിൾ ബാരൽ’ കുറച്ച് വിഷമിപ്പിച്ചു. സിനിമ ഇറങ്ങി ആദ്യത്തെ ആഴ്ച തന്നെ മോശം കമന്റുക ളും റിവ്യൂസും സോഷ്യൽ മീഡിയയിൽ വന്നു. അതോടെ കാണാ ത്തവർക്ക് പോലും കാണാൻ മടിയായി. തിയറ്ററിൽ നിന്ന് പോയ ശേഷം ഈ സിനിമ സിഡിയിലും മറ്റും കണ്ടവർ നല്ല പ്രതികരണമാണ് തന്നത്. വളരെ ആവേശത്തോടെ ചെയ്ത സിനിമയ്ക്ക് ഈ അവസ്ഥ വന്നതിൽ തെല്ല് നിരാശയുണ്ടായി രുന്നു. ‘ഡബിൾ ബാരലി’നു ശേഷം പല സിനിമകളും ആലോ ചിച്ചിരുന്നു. എല്ലാം കൊണ്ടും ഒത്തുവന്നത് ഇതാണ്.

പക്ഷേ, താരങ്ങളില്ലാത്ത സിനിമ ചെയ്യാൻ പ്രൊഡ്യൂസർമാ ർ തയാറായില്ല. പുതുമുഖങ്ങളെ വച്ചേ ചെയ്യൂ എന്ന നിർബന്ധം എനിക്കുമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് വിജയ് ബാബു വന്നത്. കഥ കേട്ടപ്പോൾ തന്നെ വിജയ് കൈതന്നു. സിനിമയ്ക്ക് യോജിച്ച ആളുകളെ ഒഡിഷൻ നടത്തിയാണ് തിരഞ്ഞെടുത്തത്. ചെമ്പൻ ഒരു പാട്ടുസീനിൽ വന്നു പോകു ന്നുണ്ട്, മാർക്കറ്റിലെ ഒരു സീനിൽ ഞാനും പെട്ടിട്ടുണ്ട്. ഈ സിനിമയുടെ വിജയം ഒരു സ്വപ്ന സാഫല്യമാണ്. പുതുമുഖങ്ങളെ വച്ച സിനിമ ചെയ്യാനാഗ്രഹമുള്ള ഒരുപാട് പേർക്ക് പുതിയ ആളുകളെ വച്ച് സിനിമ ചെയ്യാനുള്ള ധൈര്യമുണ്ടാകും.

സിനിമയിലേക്ക് ആകസ്മികമായി എത്തി. സിനിമയിലെ അനുഭവങ്ങളിലും ആകസ്മികതകളുണ്ടോ ?

ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. ‘ആമേനി’ന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പള്ളി വക ബാൻഡിന്റെ തോൽവി ഏതാണ്ട് ഉറപ്പായ സന്ദർഭം. ആ സീൻ ചിത്രീകരിക്കുന്നതിനി ടെ ആകാശത്ത് കാറും കോളും നിറഞ്ഞു. മഴ ഇപ്പോൾ പെയ്യുമെന്ന  അവസ്ഥ. ആ രംഗം അന്നുതന്നെ തീർക്കേണ്ടതുണ്ട്. കാറും കോളും പശ്ചാത്തലമാക്കി ആ സീൻ ഷൂട്ട് ചെയ്തു. സ്ക്രീനിൽ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. അത്ര മനോഹരമായ ഫ്രെയിം.

‘സിറ്റി ഓഫ് ഗോഡി’ലും അതുപോലൊരു രംഗമുണ്ട്. ഷൂട്ടിങ്ങിനിടെ ഒരു സ്ട്രീറ്റ് ലൈറ്റ് വീണുടഞ്ഞു. സ്ക്രിപ്റ്റിലി ല്ലായിരുന്നെങ്കിലും പിന്നീട് കണ്ടപ്പോൾ അത് ഒഴിവാക്കാൻ തോ ന്നിയില്ല. ഇത്തരം അനുഭവങ്ങൾ മിക്ക സംവിധായകർക്കും കാ ണും. പലരും ശുഭമല്ല എന്നു പറഞ്ഞ് ഒഴിവാക്കുന്ന ഈ രംഗ ങ്ങൾ എന്റെ സിനിമയെ മികച്ചതാക്കുകയാണ് ചെയ്തത്. ആ കസ്മികതകളെ പേടിക്കുമ്പോളല്ല, അതിനെ പ്രയോജനപ്പെടുത്തുമ്പോഴാണ് വിജയമുണ്ടാകുന്നത്.

സിനിമയിലെ പോലെ മതിലു ചാടിയ പ്രണയാനുഭവങ്ങൾ സംവിധായകനുമുണ്ടോ ?

അഡ്വഞ്ചറസ് ലവ് എന്ന തീമിൽ നിന്നാണ് മതിലുചാടി വ രുന്ന നായകനുണ്ടായത്. മതിലുചാടി പോയി പ്രേമിക്കുന്ന ഒ രുപാടു പേരെ എനിക്കറിയാം. ‘ആമേനി’ലെ ഒരു ഡയലോഗു ണ്ട്, ‘‘നിനക്ക് എന്റെ കൊച്ചിന്റെ അച്ഛനാകണോ, അതോ അച്ചനാകണോ’’ എന്ന്. ഈ ചോദ്യവും കുറച്ച് അഡ്വഞ്ചറസാണ്. അങ്ങനെയില്ലെങ്കിലും ഞാനും പ്രണയിച്ചിട്ടുണ്ട്. ഈയിടെ വിവാഹം കഴിഞ്ഞതുകൊണ്ട് അതിന്റെ വിശദാം ശങ്ങളിലേക്ക് കടക്കുന്നില്ല. ഭാര്യ ജാസ്മിനുമൊത്ത് സന്തോ ഷത്തോടെ ഇരിക്കട്ടെ ഞാൻ.

മനസ്സിൽ പ്രണയമുണ്ടെങ്കിലേ നല്ല പ്രണയരംഗങ്ങൾ ചിത്രീകരിക്കാനാകൂ. ഭാഗ്യം, എനിക്കതിന് കഴിയുന്നുണ്ട്. പ്രണയത്തിൽ മാത്രമല്ല പാട്ടിലും ചില ത്രില്ലുകൾ ഒപ്പിക്കും. പ്രത്യേകതയുള്ള പാട്ടുകൾ അന്നും ഇന്നും ശ്രദ്ധിക്കുന്ന ആ ളാണ് ഞാൻ. ‘സോളമനും ശോശന്നയും’ ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത പാട്ടാണ്. അങ്കമാലിയിൽ ലോക്കലായി പാടി കേട്ടിട്ടുള്ള നാ ട്ടുപാട്ടുകൾ ഈ സിനിമയിലുണ്ട്. എഴുതിയത് ആരാണെന്ന് അറിയാത്തതു കൊണ്ട് പലയിടത്തു നിന്നായി കിട്ടിയ വ രികൾ ചേർത്തുവച്ച് സിനിമയ്ക്ക് വേണ്ട് ഓർക്കസ്ട്ര ചെയ്ത് എടുക്കുകയായിരുന്നു. സിനിമയ്ക്കു വേണ്ടി തന്നെ എഴുതിയ പാട്ടുകളുമുണ്ട്.

lijo3

സാഹസികത ജീവിതത്തിലുമുണ്ടോ ?

എംബിഎ കഴിഞ്ഞ് ടൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന കാ ലത്ത് തോന്നിയ ഒരു ഉൾവിളി കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. ഒരു ദിവസം രാവിലെ പതിനൊന്നരയായപ്പോൾ തോന്നി, ഇതല്ല ഞാൻ ചെയ്യേണ്ട ജോലിയെന്ന്. അങ്ങനെ ഇ റങ്ങിപ്പോന്നു. സംവിധായകൻ വി.കെ. പ്രകാശ്, പരസ്യചിത്ര സംവിധായകൻ മനോജ് പിള്ള എന്നിവരുടെ അസിസ്റ്റന്റായി ആറുമാസം ജോലി ചെയ്തു. പിന്നീടാണ് ‘നായകൻ’ സംവി ധാനം ചെയ്തത്.

അച്ഛൻ ജോസ് പെല്ലിശേരി നാടകത്തിലും  സിനിമയിലും സജീവമായിരുന്നു. തൊണ്ണൂറുകളിൽ സിനിമയിലെത്തിയ അച്ഛൻ വലുതും ചെറുതുമായ വേഷങ്ങളിൽ നൂറോളം സിനിമകളിൽ അഭിനയിച്ചു. ആ പാരമ്പര്യം പിന്തുടർന്നു വന്നതാണ് ഞാൻ. പണ്ടുമുതലേ ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനാണ് ഇഷ്ടം. പത്താംക്ലാസ് കഴിഞ്ഞപ്പോൾ സിനിമയിലേ ക്ക് വന്നാലോ എന്നൊരു മോഹം തോന്നി. അച്ഛനോടു ചോദിച്ചപ്പോൾ ‘പഠിത്തം കഴിഞ്ഞാകട്ടെ’ എന്നായിരുന്നു മറുപടി. പഠനവും കഴിഞ്ഞ് ജോലിയും കിട്ടിയ ശേഷമായിരു ന്നു സിനിമ.

അഭിനയത്തിലേക്കുള്ള എൻട്രി വേണ്ടെന്നു വച്ചു ?


അച്ഛനു പങ്കാളിത്തമുള്ള സാരഥി തിയറ്റേഴ്സിന്റെ റിഹേ ഴ്സൽ ക്യാംപിലെ സ്ഥിരം കാണിയായിരുന്നു ഞാൻ. പക്ഷേ, പണ്ട് അച്ഛന്റെ സിനിമയും നാടകവും കാണുമ്പോൾ പോലും അഭിനയം എന്നെ മോഹിപ്പിച്ചിട്ടില്ല. തിലകൻ ചേട്ട നൊക്കെ റിഹേഴ്സൽ ക്യാംപിൽ പരിശീലിപ്പിക്കുന്നത് കണ്ടു മോഹിച്ചാണ് സംവിധായകനാകണമെന്നു കൊതി തോന്നിയ ത്. പിന്നെയും കുറച്ചുകാലം കഴിഞ്ഞാണ് സിനിമ ക്രേസ് ആ യി മാറിയത്.

ഏറ്റവുമിഷ്ടപ്പെട്ട സിനിമകൾ കുറച്ചേറെയുണ്ട്. സംവിധാ യകരിൽ കെ.ജി. ജോർജിന്റെ ആരാധകനാണ് ഞാൻ. ‘ആദാമി ന്റെ വാരിയെല്ലി’ലെ നോൺ ലീനിയർ കഥ പറച്ചിൽ വലിയ ത്രി ല്ലോടെയാണ് കണ്ടത്. പത്മരാജന്റെ കഥകളും ഇഷ്ടമാണ്. സിനിമകൾ കണ്ടുതുടങ്ങിയ കാലത്ത് അങ്ങനെ എനിക്കും സി നിമയെടുക്കാനാകുമോ എന്ന് ചിന്തിക്കുമായിരുന്നു. പക്ഷേ, മ റ്റൊരാളെ അതുപോലെ അനുകരിക്കണം എന്നു തോന്നിയി ട്ടില്ല. പല സിനിമകളിലെയും നല്ല കാര്യങ്ങൾ ചേരുവകൾ മാ റ്റി പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെയാണ് ‘ആമേനി’ലെ നായികയ്ക്കൊപ്പം ആത്മാവ് കൂടി വന്നത്.

അഭിനയിക്കാൻ അന്നും  ഇന്നും തീരെ മോഹമില്ല. അത്ര മാത്രം ക്ഷമയില്ലെന്നതാണ് കാരണം. ‘സപ്തമ ശ്രീ തസ്കരാ’ യിലെ പള്ളീലച്ചനായതും ആകാശ്‌വാണിയിലും ഡാർവിന്റെ പരിണാമത്തിലും ചെറിയ വേഷങ്ങൾ ചെയ്തതും സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ടാണ്. സംവിധാനത്തെക്കാൾ ക്ഷമ വേണം അഭിനയത്തിന്. അത്രയ്ക്ക് ആഗ്രഹം  തോന്നിയ റോ ൾ വന്നാൽ ചിലപ്പോൾ ചെയ്തേക്കും, അത്രമാത്രം.