Friday 28 December 2018 10:21 AM IST : By സ്വന്തം ലേഖകൻ

നടൻ ദിലീപിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തമ്പിയുടെ ഒറ്റയാള്‍ പോരാട്ടം

dilee-thambi.png.image.784.410

നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിന് വേണ്ടി നീതി തേടി ഒറ്റയാള്‍ സമരം. പഴയകാല ഡാന്‍സ് മാസ്റ്ററും തെരുവു പ്രകടനങ്ങളിലൂടെ ശ്രദ്ധേയനുമായ ഡാന്‍സര്‍ തമ്പിയാണ് ദിലീപിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിയ്ക്കൽ സമരത്തിനെത്തിയത്. ദിലീപിന്റെ ഫോട്ടോയും, ദിലീപിനോടു കരുണ കാട്ടൂ എന്നാവശ്യപ്പെടുന്ന ബാനറും കഴുത്തിൽ തൂക്കിയാണ് തമ്പി സമരത്തിനെത്തിയത്.

ഇടയ്ക്കിടെ സെക്രട്ടേറിയറ്റ് പടിക്കല്‍ പാട്ടും അഭ്യാസപ്രകടനങ്ങളുമായി എത്താറുള്ള ഡാന്‍സര്‍ തമ്പി നേരത്തെ സത്യന്റെയും പ്രേംനസീറിന്റെയും സിനിമകളിലെ ഡാന്‍സ് മാസ്റ്ററായിരുന്നു. ശശികുമാര്‍ സംവിധാനം ചെയ്ത കൊലകൊമ്പന്‍, ജമ്പുലിംഗം തുടങ്ങിയ ചിത്രങ്ങളിലും ഡാന്‍സ് മാസ്റ്ററായിരുന്നു തമ്പി. ദിലീപിന് നീതി നിഷേധിക്കുകയാണെന്നും എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രത്യക്ഷ സമരം.

കൂടുതൽ വായനയ്‌ക്ക്