Thursday 03 January 2019 02:32 PM IST : By സ്വന്തം ലേഖകൻ

കട്ടക്കലിപ്പിൽ നസ്രിയ, പേടിച്ചരണ്ട്‍ ഫര്‍ഹാന്‍ ഫാസിൽ; രസകരമായ സെല്‍ഫി വൈറല്‍!!

farhan-nasriya23

മലയാളത്തിന്റെ ക്യൂട്ട് നായിക നസ്രിയ സിനിമാലോകം വിട്ട് ഇപ്പോൾ തികഞ്ഞ വീട്ടമ്മയായി ഒതുങ്ങി കഴിയുകയാണ്. ഫഹദ് ഫാസിലുമൊത്തുള്ള വിവാഹശേഷം നസ്രിയയെ ആരാധകർ കാണുന്നത് താരത്തിന്റെ ക്യൂട്ട് സെൽഫികളിലൂടെയാണ്. ഇടയ്‌ക്കിടയ്ക്ക് ഫെയ്‌സ്ബുക്കിലൂടെയാണ് താരത്തിന്റെ സെൽഫി പ്രയോഗം. ഇത്തവണ ഫഹദിന്റെ അനിയൻ ഫർഹാനെ പേടിപ്പിക്കുന്ന സെൽഫിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭർതൃസഹോദരനും നടനുമായ ഫർഹാൻ ഫാസിലുമൊത്തുള്ള രസകരമായ സെൽഫി നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നസ്രിയ കലിപ്പ് ലുക്കിൽ നിൽക്കുന്നതും തൊട്ടടുത്ത് ഫർഹാൻ പേടിച്ചിരിക്കുന്നതുമാണ് ചിത്രത്തിൽ. ഫ‍ർഹാൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു.