Friday 21 December 2018 04:16 PM IST : By സ്വന്തം ലേഖകൻ

നാദിർഷായുടെ വീട്ടിൽ സലീം കൂമാർ നോമ്പു തുറക്കാൻ എത്തിയപ്പോൾ! വൈറലാകുന്ന ഫോട്ടോ

nadirsha67

റമസാന് വ്രതം അനുഷ്ഠിക്കുന്നത് മുസ്ലിംകൾ മാത്രമല്ല. പ്രത്യേകിച്ച് സിനിമാ മേഖലയിൽ. പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കൂടി തെളിവായി പലരും നോമ്പ് അനുഷ്ഠിക്കാറുണ്ട്. അങ്ങനെ 27ാം രാവിൽ നോമ്പു പിടിച്ച നടന്‍ സലീം കൂമാർ നോമ്പു തുറക്കാൻ എത്തിയത് സംവിധായകൻ  നാദിർഷായുടെ വീട്ടിലാണ്. ഉപചാരപൂർവം അതിഥിയെ സ്വീകരിക്കുന്ന നാദിർഷായുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലാവുകയാണ്.

നോമ്പു തുറക്കാൻ എത്തിയ സലീം കുമാറിനെ നാദിർഷായും ഉമ്മയും ചേർന്നാണ് സ്വീകരിക്കുന്നത്. സുഹൃത്തിന്റെ വരവ് പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് നാദിർഷായും നടത്തിയത്. ധാരാളം വിഭവങ്ങളാണ് തീൻമേശയിൽ സലീം കുമാറിനെ കാത്തിരുന്നത്. മലയാള സിനിമയിലെ മതേതരത്വത്തിന്റെ പ്രതീകമാണ് ചിത്രമെന്ന മട്ടിൽ നിരവധി പേർ കമന്റും ചെയ്യുന്നുണ്ട്.

nahisha78