Friday 28 December 2018 10:43 AM IST : By സ്വന്തം ലേഖകൻ

ബ്ലൂ വെയില്‍ കളിച്ച് സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തു; വെളിപ്പെടുത്തലുമായി നടി ഐശ്വര്യാ രാജേഷ്

Aishwarya-Rajesh-Still

സഹോദരന്റെ സുഹൃത്ത് ബ്ലൂവെയില്‍ ഗെയിം കളിച്ച്  ആത്മഹത്യ ചെയ്തതായി തമിഴ് നടി ഐശ്വര്യ രാജേഷിൻറെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

"ബ്ലൂ വെയിൽ ഗെയിം നിരോധിക്കണം. ഒരുപാട് കുട്ടികളാണ് ഇതുമൂലം ആത്മഹത്യ ചെയ്യുന്നത്. എന്റെ സഹോദരന്റെ സുഹൃത്തിന്റെ മരണം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വെറും 23 വയസ്സ് മാത്രം പ്രായമുള്ള അവന്റെ മരണം എന്നെയും കുടുംബത്തെയും ഭയപ്പെടുത്തി. കേരളത്തില്‍ ഈ ഗെയിം കളിച്ച് രണ്ട് കുട്ടികള്‍ മരിച്ചതായാണ് ഞാന്‍ അറിഞ്ഞത്.

സോഷ്യൽ മീഡിയയുടെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗം സുലഭമായ ഇക്കാലത്ത് അതൊന്നും ജീവിതത്തില്‍ നിന്നും പൂർണ്ണമായും ഒഴിവാക്കാൻ പറ്റില്ല. പക്ഷെ പക്വതയോടെ അത് കൈകാര്യം ചെയ്യണം എന്നാണ് എനിക്ക് കുട്ടികളോടും മുതിർന്നവരോടും പറയാനുള്ളത്. " ഐശ്വര്യ പറയുന്നു.