Wednesday 23 January 2019 11:24 AM IST : By സ്വന്തം ലേഖകൻ

അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോഷൂട്ട്; വി‍ഡിയോ കാണാം

anupama-cover-video

’പ്രേമ’ത്തിലെ മേരിയായി മലയാളികളുടെ മനം കവർന്ന നടി നടി അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വി‍ഡിയോ തരംഗമാവുന്നു. ചുരുണ്ട മുടി കൊണ്ട് ആരാധകരെ നേടിയ താരം, വ്യത്യസ്തമായ ഹെയർ സ്റ്റൈലും ലുക്കുമായാണ് ആരാധകരുടെ ഇഷ്ടം നേടിയിരിക്കുന്നത്.

മോഡേൺ വസ്ത്രധാരണത്തിൽ കൂടുതൽ സുന്ദരിയായാണ് അനുപമ എത്തിയിരിക്കുന്നത്. ജെഎഫ്ഡബ്ല്യു മാസികയ്ക്ക് വേണ്ടിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഇപ്പോൾ തെലുങ്കിലും തമിഴിലുമായി സിനിമാമേഖലയിൽ സജീവമാണ് അനുപമ പരമേശ്വരൻ. വിഡിയോ കാണാം;