Tuesday 15 January 2019 02:27 PM IST : By സ്വന്തം ലേഖകൻ

അഭിനയം മാത്രമല്ല, പാട്ടു പാടാനും അറിയാം; വ്യത്യസ്തമായ പ്രീ വെഡ്‌ഡിങ് ഷൂട്ടുമായി നടി ജ്യോതി കൃഷ്ണ

jyothy-krishna-wedding

നടി ജ്യോതി കൃഷ്ണയുടെ പ്രീ വെഡ്‌ഡിങ് ഷൂട്ട് വിഡിയോ പുറത്തിറങ്ങി. ഏറെ വ്യത്യസ്തമായി തയ്യാറാക്കിയിരിക്കുന്ന വിഡിയോയിൽ ജ്യോതി കൃഷ്ണ പാടി അഭിനയിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു വിഡിയോ പുറത്തിറങ്ങുന്നത്. മലർഗൾ കേട്ടേൻ, അലിവേനി, ’ഇന്ദിര’ എന്ന ചിത്രത്തിലെ ’നിലാ കായ്ഗിരത്’ എന്നീ പാട്ടുകളാണ് ജ്യോതി കൃഷ്ണ പാടിയഭിനയിക്കുന്നത്. നടി രാധികയുടെ സഹോദരൻ അരുണാണ് പ്രതിശ്രുത വരൻ. വിഡിയോ കാണാം;