Friday 19 January 2018 11:45 AM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് ലുക്കില്‍ മലയാളികളുടെ സ്വന്തം മഞ്ജിമ; ചിത്രങ്ങള്‍ കാണാം

manjima1

ബാലതാരമായി എത്തി പിന്നീട് നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജിമ മോഹന്‍. മലയാളത്തില്‍ അധികം കഥാപാത്രങ്ങളിലെത്തിയില്ലെങ്കിലും മഞ്ജിമയുടെ വിടര്‍ന്ന മുഖം മലയാളികളുടെ സ്വന്തം കുട്ടിയായി മഞ്ജിമയെ ചേര്‍ത്തു നിര്‍ത്തി. തമിഴില്‍ ക്ഷത്രിയന്‍, അച്ചം യെന്‍പത് മടയമെടാ, ഇപ്പടൈ വെല്ലും തുടങ്ങിയ ചിത്രങ്ങളില്‍ മഞ്ജിമ തിളങ്ങി.

ചിമ്പുവിനൊപ്പം അഭിനയിച്ച അച്ചം യെന്‍പത് മടയമെടാ ആണ് മഞ്ജിമയ്ക്ക മികച്ച സ്വീകാര്യത നേടിക്കൊടുത്തത്.  

manima2


കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി ഒട്ടേറെ ഹിറ്റ്് ചിത്രങ്ങളില്‍ മഞ്ജിമ ബാല താരമായെത്തിയിട്ടുണ്ട്.

manjima3

മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മഞ്ജിമയ്ക്കു ലഭിച്ചു.

manjima4