Thursday 27 December 2018 11:09 AM IST : By സ്വന്തം ലേഖകൻ

’എന്ത് ഭംഗി നിന്നെ കാണാൻ..’ മന്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു

manya07

ദിലീപ് നായകനായ ജോക്കറിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മന്യ. തുടർന്ന് ഒരുപിടി മലയാള ചിത്രങ്ങളിൽ മന്യ നായികയായി തിളങ്ങി. 2008 ല്‍ സത്യ പട്ടേലിനെ വിവാഹം കഴിച്ചതോടെ മന്യ അഭിനയരംഗം വിട്ടു. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡിൽ പങ്കെടുത്ത മന്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

മഞ്ജു വാരിയർക്കും ഗീതു മോഹന്‍ദാസിനുമൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകരുടെ ഇഷ്ടം നേടിയത്. മന്യ ഇപ്പോള്‍ കുടുംബത്തിനൊപ്പം അമേരിക്കയില്‍ ആണ് സ്ഥിരതാമസം. മാസങ്ങള്‍ക്ക് മുന്‍പ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി കാവ്യ മാധവനും ദിലീപും മകള്‍ മീനാക്ഷിയും അമേരിക്കയില്‍ വന്നപ്പോഴും മന്യ അവർക്കൊപ്പം ഉണ്ടായിരുന്നു. ചിത്രങ്ങൾ കാണാം;

manya04
manya02
manya05
manya06
manya08
manya01