Thursday 03 January 2019 02:31 PM IST : By സ്വന്തം ലേഖകൻ

പതിനെട്ടാം വയസ്സില്‍ നടന്ന പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നിത്യ മേനോന്‍

nitya-menon18

തെന്നിന്ത്യൻ താരങ്ങളിൽ മുൻനിരയിലുള്ള നായികയാണ് നിത്യ മേനോൻ. അഭിനയിക്കാൻ കഴിവുള്ള നടി എന്ന പേരു സമ്പാദിച്ച ഈ താരത്തെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന ഗോസിപ്പുകളും കുറവല്ല. നടൻ ദുൽഖർ സൽമാൻ, കന്നഡ സൂപ്പർതാരം സുദീപ് എന്നിവരുമായി ചേർത്ത് ഗോസിപ്പ് കോളങ്ങളിൽ നിത്യ മേനോന്റെ പേര് ഉയർന്നുവന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ താരം പ്രതികരിച്ചിരുന്നു.

ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയിൽ പതിവാണെങ്കിലും, വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്കേറെ അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്ന് നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും നിത്യ ഓർമ്മപ്പെടുത്തുന്നു.

mersal-5

വിജയ് നായകനാകുന്ന ’മെറസലി’ല്‍ ഒരു നായിക വേഷം കൈകാര്യം ചെയ്യുന്നത് നിത്യയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന് മുന്നോടിയായി നൽകിയ അഭിമുഖങ്ങളില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് നിത്യ പഴയ പ്രണയ കഥ തുറന്നുപറഞ്ഞത്.

"തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ശരിക്കും മനസ്സിലാക്കുന്ന ഒരു പുരുഷനെ ലഭിച്ചാലേ  വിവാഹജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ടാം വയസ്സില്‍ ഞാന്‍ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ആ ബന്ധം താന്‍ മുൻകൈ എടുത്ത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു." നിത്യ പറയുന്നു.