Friday 28 December 2018 10:48 AM IST : By സ്വന്തം ലേഖകൻ

വിവാഹത്തിന് ലളിതമായി ഒരുങ്ങി പ്രിയാമണി; വിഡിയോ കാണാം

mani-priya

തെന്നിന്ത്യൻ താരം പ്രിയാമണി ഇനി മുസ്തഫയ്‌ക്ക് സ്വന്തം. രണ്ടുവർഷത്തോളം നീണ്ട പ്രണയത്തിന് കയ്യൊപ്പ് ചാർത്തി ഇരുവരും ഒന്നായി. ബെംഗളൂരുവിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജുമായി ഏറെ നാളായി പ്രിയാമണി പ്രണയത്തിലായിരുന്നു.

ആഘോഷങ്ങൾ ഒഴിവാക്കി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ന് ബെംഗളൂരുവിലെ ജെ.പി നഗറിൽ സിനിമാ രംഗത്തുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. എലാൻ കൺവെൻഷൻ സെന്ററിലാണ് സത്കാരം.