Thursday 20 December 2018 02:37 PM IST : By സ്വന്തം ലേഖകൻ

ആവിപ്പെട്ടിയിൽ ബേസിൽ! സംവിധായകനെ കളിയാക്കി അജുവിന്റെ രസകരമായ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

aju-basil

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായ ഗോദ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. കോമഡിയും ഗുസ്തിയുമൊക്കെയായി പ്രേക്ഷകരെ കയ്യിലെടുത്ത സിനിമയിലെ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തത് അജു വർഗീസാണ്‌. ചിത്രത്തിന്റെ സംവിധായകനെ കളിയാക്കി അജു ഇട്ട ഫെയ്‌സ്ബുക് പോസ്റ്റാണ് അതിലേറെ വൈറലായിരിക്കുന്നത്.

"ടൊവിനോയെ മലർത്തി അടിച്ച ശക്തനായ സംവിധായകൻ ബേസിൽ ജോസഫിനേയെ നിങ്ങൾക്ക് അറിയൂ.... അത് കഴിഞ്ഞു പെടലി വെട്ടി വൈദ്യന്മാരുടെ പിന്നാലെ പോയി ആവി പെട്ടിക്കുള്ളിൽ കയറി ഇറങ്ങുന്ന, പിണ്ണത്തൈലവും മുറിവെണ്ണയും മാറി മാറി ഇട്ട് അലമുറ ഇടുന്ന ബേസിലിനെ കുറിച്ചു നിങ്ങൾ കേട്ടിട്ടുപോലുമുണ്ടാകില്ല.." അജുവിന്റെ രസകരമായ പോസ്റ്റ് ഇങ്ങനെയാണ്. ആവിപ്പെട്ടിയിൽ നിൽക്കുന്ന ബേസിലിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്.