Wednesday 23 January 2019 11:23 AM IST : By സ്വന്തം ലേഖകൻ

പറയേണ്ട എന്ന് കരുതിയതാ, പക്ഷേ..

aju-bail

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ മതത്തിന്റെ പേരിൽ നടക്കുന്ന ചൂടൻ ചർച്ചകൾക്ക് പ്രതികരണവുമായി നടൻ അജു വർഗീസ്. ഫെയ്‌സ്ബുക്കിലൂടെയാണ് അജുവിന്റെ പ്രതികരണം.

അജുവിന്റെ കുറിപ്പ് വായിക്കാം;

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ... നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. DIVIDE AND RULE !!!

അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം.  തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി. United we STAND, Divided we FALL !!!

(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)