Saturday 15 December 2018 04:54 PM IST : By സ്വന്തം ലേഖകൻ

അമലയുടെ കൂടെയുള്ള യുവാവ് ആരാണ്? ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

amala.png.image.784.410

സംവിധായകൻ എ എൽ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം തമിഴിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് അമല പോൾ. എന്നാൽ വിവാഹമോചനത്തിന് ശേഷമുള്ള അമലയുടെ വ്യക്തിജീവിതത്തിൽ താരത്തിന് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. വിവാഹമോചനശേഷവും പാർട്ടിയും ആഘോഷവും സിനിമയുമൊക്കെയായി അമല മുന്നോട്ട് പോയപ്പോഴും മുൻഭർത്താവ് എൽ വിജയ് ഗ്ലാമർലോകത്തുനിന്നും അകലം പാലിച്ചു. മാധ്യമങ്ങളിൽ ഒരു അഭിമുഖത്തിന് പോലും മുന്നോട്ട് വന്നില്ല.

അമലയാകട്ടെ ഇപ്പോഴും വിജയ്‌യെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും വിവാഹം ശരിയായ പ്രായത്തിൽ നടക്കാത്തതാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായതെന്നും അഭിമുഖങ്ങൾ നൽകി വ്യക്തമാക്കുകയും ചെയ്തു.ഇതിനിടെ അമലയുടെ വസ്ത്രധാരണത്തെ വിമർശിച്ചും മറ്റും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ സജീവമാണ്. പല വിമർശനങ്ങൾക്കും അമല തന്നെ ചുട്ടമറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ അമല പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽമീഡിയയിലെ പുതിയ ചർച്ചാവിഷയം. യുവാവിനൊപ്പം നിൽക്കുന്നൊരു ചിത്രമാണ് അമല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഈ യുവാവ് ആരെന്നായിരുന്നു വിമർശകരുടെ സംശയം. നിരവധി ആളുകൾ അമല പോളിനെതിരെ രംഗത്തെത്തുകയും ചെയ്തു. അമലയുടെ പുതിയ കാമുകനാണെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ.

എന്നാൽ ഇത് അമലയുടെ ഏറ്റവും അടുത്ത സുഹൃത്തായ അജിത് നായരാണ്. അമല തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പഴയസുഹൃത്തുക്കളെ കാണാൻ അമല കേരളത്തിലെത്തിയപ്പോൾ എടുത്ത ചിത്രമായിരുന്നു ഇത്. മാത്രമല്ല അജിത്തിന്റെ വിവാഹം ഈയിടെ കഴിഞ്ഞിരുന്നു. അജിത്തിന് വിവാഹാശംസകൾ നേർന്ന് അമല പോൾ ഫെയ്സ്ബുക്കിൽ വിവാഹഫോട്ടോ പങ്കുവക്കുകയും ചെയ്തു. 

കൂടുതൽ സിനിമാ വാർത്തകൾ അറിയാം