Tuesday 15 January 2019 02:15 PM IST : By സ്വന്തം ലേഖകൻ

താരപുത്രി ആരാധ്യയ്ക്ക് ആറാം പിറന്നാൾ; കൊച്ചുമകൾക്ക് അമിതാഭ് ബച്ചന്റെ ഹൃദയസ്പർശിയായ കുറിപ്പ്

amithabh-gd

ബോളിവുഡ് സൂപ്പർതാരങ്ങളായ അഭിഷേക് ബച്ചൻ- ഐശ്വര്യ റായ് ദമ്പതികളുടെ മകൾ ആരാധ്യയ്‌ക്ക് ആറാം പിറന്നാൾ. കൊച്ചുമകളുടെ പിറന്നാൾ ദിനത്തിൽ മുത്തച്ഛൻ അമിതാഭ് ബച്ചൻ ഹൃദയസ്പർശിയായ ഒരു പിറന്നാൾ സന്ദേശം നൽകി. തന്റെ ബ്ലോഗിലൂടെയാണ് പ്രിയപ്പെട്ട കൊച്ചുമകളെ ആശംസിച്ചിരിക്കുന്നത്.

"ആരാധ്യയുടെ ആറാം ജന്മദിനമാണ് ഇന്ന്. ആഘോഷത്തിന്റെ നാൾ. ഇത്രമാത്രം വലുതായ കാര്യം ഈ ദിനത്തിലാണ് അവൾ ഞങ്ങളെ ഓർമിപ്പിക്കുന്നത്. അവൾ ഞങ്ങളുടെ ജീവിതത്തിൽ എത്തിയിട്ട് വെറും ആറു വർഷമേ ആയിട്ടുളളൂവെങ്കിലും 60 വർഷങ്ങൾ കഴിഞ്ഞത് പോലെ തോന്നുന്നു.” ബച്ചൻ പറയുന്നു. കൊച്ചുമകളുടെ ചിത്രവും ബച്ചൻ ഷെയർ ചെയ്തു.

ട്വിറ്ററിലൂടെ നിരവധി പേർ ആരാധ്യയ്ക്ക് ആശംസകളുമായി എത്തി. എല്ലാവര്ക്കും തന്റെ ട്വിറ്റർ പേജിലൂടെ ബിഗ് ബി നന്ദി അറിയിച്ചു. അതേസമയം വീട്ടിൽ ആരാധ്യയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ബോളിവുഡിലെ പ്രമുഖരെല്ലാം പാർട്ടിയിൽ പങ്കെടുക്കും.