Wednesday 23 January 2019 02:44 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിനു ജാതിയും മതവുമില്ല; മണിമേഖലയ്‌ക്ക് വരണമാല്യം അണിയിച്ച് ഹുസൈൻ!

manimegalai

തമിഴിലെ അറിയപ്പെടുന്ന അവതാരക മണിമേഖല വിവാഹിതയായി. സുഹൃത്തായ ഹുസൈന്‍ ആണ് വരന്‍. ഹുസൈൻ അന്യമതത്തിൽപ്പെട്ട ആളായതിനാൽ ഇവരുടെ വിവാഹത്തിന് കുടുംബത്തിന്റെ സമ്മതം ഉണ്ടായിരുന്നില്ല. കൂട്ടുകാർ പങ്കുകൊണ്ട ലളിതമായ ചടങ്ങുകളോടു കൂടിയായിരുന്നു വിവാഹം. വിവാഹശേഷം ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ടാണ് മണിമേഖല വിവാഹിതയായ കാര്യം ആരാധകരെയും പുറംലോകത്തെയും അറിയിച്ചത്.

"ഞാനും ഹുസൈനും ഇന്ന് വിവാഹിതരായി. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹത്തിനു എന്നെ മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു. പെട്ടന്നുള്ള തീരുമാനമായിരുന്നു, പ്രണയത്തിനു മതമില്ല.." ഇതായിരുന്നു  മണിമേഖലയുടെ ട്വീറ്റ്.

ആദ്യം ഞെട്ടലോടെയാണ് ആരാധകർ വിവാഹ വാർത്ത കേട്ടത്. എന്നാൽ പിന്നീട് മണിമേഖലയ്ക്ക് എല്ലാവിധ പിന്തുണകളും നൽകുകയായിരുന്നു. സണ്‍ മ്യൂസിക്കില്‍ അവതാരകയായ  മണിമേഖലയും ഹുസൈനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.