Thursday 27 December 2018 10:31 AM IST : By സ്വന്തം ലേഖകൻ

'ആനീസ് കിച്ചണ്‍’ എന്റേതല്ല, വിശദീകരണവുമായി ഷാജി കൈലാസ്

shaji-annie

തിരുവനന്തപുരത്ത് തുടങ്ങിയ ഒരു പുതിയ ഹോട്ടൽ 'ആനീസ് കിച്ചണി’ന്റെ പേരില്‍ പുലിവാല് പിടിച്ച് സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും. ആനിയുടെ പേരിൽ തുടങ്ങിയിരിക്കുന്ന ഈ ഹോട്ടലിന്റെ ഉടമ താനാണെന്ന് പലരും തെറ്റിദ്ധരിച്ചതായി ഷാജി കൈലാസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. റസ്റ്റോറന്റിന്റെ പേരു പറഞ്ഞ് നിരവധി കോളുകള്‍ വരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഷാജി കൈലാസ് രംഗത്തെത്തിയത്.

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം;

ആനീസ് കിച്ചൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ് തിരുവന്തപുരത്ത് തുടങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്റെ ഭാര്യ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റെസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോൺ കോളുകൾ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങൾ മുൻകൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കിൽ നിങ്ങളെ അറിയിക്കുന്നതായിരിക്കും.