Wednesday 23 January 2019 05:20 PM IST : By സ്വന്തം ലേഖകൻ

ഹബ്ബി നമ്പര്‍ വൺ! ഭാര്യക്കു വേണ്ടി കോഹ്ലി മുംബൈയിലേക്ക് മാറും, അനുഷ്ക അഭിനയം തുടരും

virat-anushka0011

ആരാധകർ ഉറ്റുനോക്കിയിരുന്ന പ്രണയത്തിന് ഇറ്റലിയിലെ മിലാനിൽ സാഫല്യമായതോടെ വൈറലായത് വിവാഹത്തിന്റെ വിഡിയോകൾ. ഇരുവരും വരണമാല്യം അണിയിക്കുന്നതിന്റെയും വിവാഹവേദിയിലേക്ക് അനുഷ്ക എത്തുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

virat-anushka0012

ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി ഒരുക്കിയിരിക്കുന്ന വിവാഹപാർട്ടിയിൽ പങ്കെടുക്കും. 26 നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽ വച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക. ഒപ്പം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ കോഹ്ലി നയിക്കുകയും ചെയ്യും.

virat-anushka0013

അതേസമയം വിവാഹശേഷം ഭർതൃവീട്ടിലേക്ക് മാറുന്ന പതിവ് ഭാര്യാ സങ്കൽപ്പങ്ങൾക്ക് അനുഷ്കയും കോഹ്ലിയും ഭേദഗതി വരുത്തുമെന്നാണ് സൂചന. ബോളിവുഡ് മുന്‍നിര നായികമാരിലൊരാളായ അനുഷ്‌കയുടെ സൗകര്യാര്‍ത്ഥം കോഹ്ലി മുംബൈയിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനത്തോടെയായിരിക്കും ഇരുവരും മുംബൈയിലേക്ക് താമസം മാറുക. നിലവില്‍ ഡല്‍ഹിയിലാണ് ഇന്ത്യൻ നായകൻ കുടുംബസമ്മേതം താമസിക്കുന്നത്. വിവാഹശേഷം സിനിമയോട് വിടപറയുന്ന നായികമാര്‍ക്കിടയില്‍ ഭർത്താവിന്റെ പിന്തുണയോടെ അനുഷ്‌ക അഭിനയം തുടരുമെന്ന പ്രത്യേകതയുമുണ്ട്.