Tuesday 18 December 2018 05:32 PM IST : By സ്വന്തം ലേഖകൻ

പ്രഭാസിന്റെ വിവാഹം ഈ വർഷം അവസാനം?

prabhas

സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ’ദി മോസ്റ്റ് എലിജിബിള്‍ ബാച്ചിലർ’ എന്നറിയപ്പെടുന്ന പ്രഭാസ് ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്ന് റിപ്പോർട്ടുകൾ. ബാഹുബലി 2 വിനുവേണ്ടി ഇത്രയും കാലം വിവാഹം നീട്ടിക്കൊണ്ടുപോകുകയായിരുന്നു താരം. എന്നാലിപ്പോൾ ചിത്രത്തിന്റെ റിലീസിങ്ങിന് തൊട്ടുപിന്നാലെ തന്നെ താരത്തെ വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും.

പ്രഭാസിനായി വധുവിനെ വീട്ടുകാര്‍ കണ്ടെത്തി കഴിഞ്ഞെന്നും വിവാഹതീയതി ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീട്ടുകാരുടെ സമ്മതം ലഭിച്ചശേഷം മാത്രം മാധ്യമങ്ങളോട് സംസാരിച്ചാൽ മതിയെന്നാണ് പ്രഭാസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. എന്തായാലും അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ തന്റെ വിവാഹകാര്യം പ്രഭാസ് പ്രഖ്യാപിക്കുമെന്നാണ് വിവരം.