Thursday 20 December 2018 02:31 PM IST : By സ്വന്തം ലേഖകൻ

ബോളിവുഡ് താരം സെലീന ജെയ്റ്റ്ലിയ്ക്ക് വീണ്ടും ഇരട്ടിമധുരം

celina1

ബോളിവുഡ് നടിയും മുന്‍ സൗന്ദര്യറാണിയുമായിരുന്ന സെലീന ജെയ്റ്റ്ലി വീണ്ടും ഇരട്ടക്കുട്ടികളുടെ അമ്മയാകുന്നു. രണ്ടാമതും ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്ന് ഞെട്ടിയെന്നും, പിന്നീട് കൂടുതല്‍ സന്തോഷമാണ് തോന്നിയതെന്നും സെലീന വ്യക്തമാക്കി.

‘ദൈവത്തിന് ഒരുപാട് ഇഷ്ടമുള്ളവർക്കേ ഇരട്ടക്കുട്ടികളെ നൽകൂ എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ട്.’ സെലീന പറഞ്ഞു. അ‍ഞ്ചുവർഷം മുന്പാണ് സെലീനയ്ക്കും ഭർത്താവ് പീറ്റർ ഹാഗിനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. വിൻസ്റ്റൺ, വിരാജ് എന്നാണ് ഇവരുടെ പേര്.

celina2
celina3