Saturday 17 March 2018 03:31 PM IST : By സ്വന്തം ലേഖകൻ

വിവാദങ്ങളുണ്ടായപ്പോള്‍ പറഞ്ഞ മറുപടി; അതാണ് നയന്‍താരയെ സൂപ്പര്‍ താരമാക്കിയതെന്ന് ചിമ്പു

nayans

കുറച്ചുകാലം മുമ്പുവരെ തമിഴ് സിനിമാ ലോകത്ത് പ്രിയതാരജോഡിയായിരുന്നു  ചിമ്പുവും നയന്‍സും. ഇരുവരും നായികാ നായകന്മാരായി എത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയമായിരുന്നു. ഇരുവരും തങ്ങള്‍ പ്രണയത്തിലാണെന്ന സൂചന നല്‍കിയതായും  വിവാഹം ചെയ്യുമെന്നുമൊക്കെ ഗോസിപ്പുകളും നിറഞ്ഞു. എന്നാല്‍ ഇരുവരും ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചതിന്റെ പിന്നാലെ ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയും പുറത്ത് വന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം ചാനല്‍ ഷോയ്ക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ചിമ്പു.

വല്ലവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിടെ നയന്‍താരയുടെ ചുണ്ടില്‍ ചിമ്പു കടിച്ച ചിത്രം വളരെ വിവാദമായിരുന്നു.  ചിത്രത്തിന്റെ പോസ്റ്റര്‍ ആയി ഇത് ഏറെ ശ്രദ്ധയും അതേസമയം വിമര്‍ശനവും നേടി. ചിത്രത്തിന് ശേഷം ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ താന്‍ കാരണം ഇതെല്ലാം കേള്‍ക്കേണ്ടി വന്നല്ലോ എന്ന കുറ്റബോധത്തില്‍ ചിമ്പു നയന്‍താരയോട്  സോറി പറഞ്ഞത്രെ.

എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ആ ചിത്രങ്ങള്‍ എടുത്തത്, അതും  ഫോട്ടോഷോപ്പ്.  അതിനെ പ്രൊഫഷണല്‍ ആയി കാണാന്‍ ആണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും ആയിരുന്നു നയന്‍താരയുടെ പ്രതികരണം. അന്നത്തെ ആ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് താരത്തെ  ഇന്നത്തെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിയതെന്നും ചിമ്പു അഭിമുഖത്തില്‍ പറഞ്ഞു.