Wednesday 19 December 2018 02:19 PM IST : By സ്വന്തം ലേഖകൻ

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വിഡിയോ കാണാം

dhyan-s

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹനിശ്ചയം. താജ് വിവാന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് പത്താം തീയ്യതി കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധ്യാനും അര്‍പ്പിതയും നേരത്തെ സുഹൃത്തുക്കളാണ്. പത്തുവർഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. തിര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ഒരേ മുഖം ആയിരുന്നു.