Saturday 05 January 2019 05:16 PM IST : By സ്വന്തം ലേഖകൻ

ഗുരുവായൂരപ്പനെ തൊഴുത് മടങ്ങി ദിലീപ്; ചിത്രങ്ങൾ കാണാം

dileep-guru2

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 6ന് ഉഷപൂജക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ദിലീപ് സോപാനത്ത് കദളിക്കുലയും നെയ്യും വച്ച് ഭഗവാനെ തൊഴുതു. ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി. 75 കിലോ വീതം തട്ടില്‍പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു.

dileep-guru1

ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി. പ്രേമന്‍ എന്ന നിർമാതാവിന്റെ കൂടെയാണ് ദിലീപ് ക്ഷേത്രദർശനത്തിനു എത്തിയത്. ജയില്‍മോചിതനായ രണ്ടാംദിവസം തന്നെ ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് കോടതി ജാമ്യം അനുവദിക്കുന്നത്.