Monday 19 March 2018 04:02 PM IST : By സ്വന്തം ലേഖകൻ

പുതുജീവിതത്തില്‍ പത്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ദിവ്യാ ഉണ്ണിയെത്തി; ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം

divya_temple

"ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കേട്ടത് ക്ഷീരസാഗരനയനാ എന്ന കീര്‍ത്തനമായിരുന്നു. ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട്  പുറത്തു കാത്തുനിന്നു. പിന്നീട് വാതിലുകള്‍ തുറന്നു, ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി"... ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം പത്മനാഭസ്വാമിയുടെ അനുഗ്രഹം തേടി എത്തിയ അനുഭവം പങ്കുവച്ച് ദിവ്യാ ഉണ്ണി.

പുതുജീവിതത്തിലേക്ക് പ്രവേശിച്ച ദിവ്യാ ഉണ്ണി വിവാഹശേഷം തിരുവനന്തപുരത്തെത്തിയതും തന്റെ ഇഷ്ടദേവനായ പത്മനാഭസ്വാമിയെ കാണാന്‍ എത്തി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മണ്ണിലെ പുണ്യം നുകര്‍ന്ന് ദിവ്യ കുറിച്ചു. ‘ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോള്‍ ആദ്യം കേട്ടത് ‘ക്ഷീരസാഗര ശയനാ…’ എന്ന കീര്‍ത്തനമായിരുന്നു, ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട് ഞാന്‍ പുറത്തു കാത്തുന്നിന്നു. പിന്നീട് വാതിലുകള്‍ തുറന്നു, ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തെയും മുന്നാമത്തെയും വാതിലുകള്‍ തുറന്നു, പുഷ്പങ്ങളാല്‍ ആ പാദങ്ങള്‍ മൂടിയിരിക്കുന്നത് ഞാന്‍ കണ്ടു. ആ കാലടികളില്‍ എന്നെത്തന്നെ സമര്‍പ്പിച്ച് ഞാന്‍ കുറച്ചുനേരം കൂടി നിന്നു. ഓം നമോ നാരായണ...’  ചിത്രവും ദിവ്യ പങ്കുവച്ചിട്ടുണ്ട്.


 
അടുത്തിടെയാണ് വിവാഹ മോചിതയായ ദിവ്യാ ഉണ്ണി പുനര്‍വിവാഹം ചെയ്തത്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം.  മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയുടെ ഭര്‍ത്താവ്.