Tuesday 22 January 2019 05:32 PM IST : By സ്വന്തം ലേഖകൻ

ദുൽഖറിന്റെ കുഞ്ഞു മറിയത്തിന്റെ വിഡിയോ കാണാം

mariyam-dq1

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറയുടെ വിശേഷങ്ങൾ ആരാധകർക്ക് ഏറെ പ്രിയമാണ്. ദിവസങ്ങൾക്കു മുൻപ് അമാലിനൊപ്പമുള്ള കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനു പുറമെ ഒരു വിഡിയോയും.. മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലാണ് അമാൽ പ്രസവിച്ചത്.

"ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു." എന്നായിരുന്നു മകളുണ്ടായ ശേഷം ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്. വിഡിയോ കാണാം;