Thursday 24 January 2019 12:21 PM IST : By സ്വന്തം ലേഖകൻ

ഉപ്പൂപ്പയെ വിളിച്ച് കൊച്ചുമോൾ; വൈറലായി കുഞ്ഞു മറിയത്തിന്റെ ചിത്രം

mariyan-c2

വാപ്പച്ചി ദുൽഖറിന്റെ മടിയിലിരുന്ന് കരഞ്ഞു നിലവിളിക്കുകയാണ് കുഞ്ഞു മറിയം. തൊട്ടടുത്ത് ഉമ്മച്ചി അമാൽ ഉണ്ടെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. മുൻനിരയിൽ തൊട്ടു മുന്നിലായി ഉപ്പൂപ്പയും ഉണ്ട്. കൊച്ചുമോളുടെ കരച്ചിൽ കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല ഉപ്പൂപ്പ! താടിയ്‌ക്ക് കൈ കൊടുത്ത് ഗൗരവത്തിൽ ഇരിക്കുകയാണ് മെഗാസ്റ്റാർ ഉപ്പൂപ്പ.

mariyam-c3

ദുൽഖറിന്റെ മകൾ മറിയത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരുടെ രസകരമായ കമന്റുകൾ ഇങ്ങനെയൊക്കെയാണ്. മമ്മൂക്കയോടും ദുൽഖറിനോടും ഉള്ള എല്ലാ സ്നേഹവും ആരാധകർ മറിയത്തിനും നൽകുന്നുണ്ട്. മറിയം അമീറ സൽമാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റാണ്. 

mariyam-dq1