Thursday 20 December 2018 02:31 PM IST : By സ്വന്തം ലേഖകൻ

ക്യാമറയ്‌ക്ക് മുന്നിൽ ആദ്യമായി സൗരവ് ഗാംഗുലിയും മകളും; ആരാധകരുടെ മനം കവർന്ന ഫൊട്ടോഷൂട്ട്

sana1

സെലിബ്രിറ്റികളെ പോലെ തന്നെ താരമൂല്യം ഉള്ളവരാണ് അവരുടെ മക്കളും. അതുകൊണ്ടാണ് ആരാധ്യയും തൈമൂറും ജാൻവി കപൂറുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു താരപുത്രി കൂടിയെത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സന ഗാംഗുലിയാണ് വാർത്തകളിൽ ഇടംനേടിയ ആ കൊച്ചു സുന്ദരി.

അച്ഛനും മകളും ഒരുമിച്ച് ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തുകയാണ് ഒരു ജുവല്ലറി പരസ്യത്തിലൂടെ. പതിനാറുകാരിയായ സനയും അച്ഛനുമൊത്തുള്ള ചിത്രങ്ങൾ അമ്മ ഡോണ ഗാംഗുലിയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ’കുഞ്ഞു സനയുടെ ആദ്യ ഫൊട്ടോഷൂട്ട് അവളുടെ അച്ഛനൊപ്പം..’ എന്നാണു ഡോണ കുറിച്ചത്. പിങ്ക് പട്ടുസാരിയിൽ തിളങ്ങുന്ന സനയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി. ചിത്രങ്ങൾ കാണാം;

sana2
sana4
sana3