Wednesday 19 December 2018 02:11 PM IST : By സ്വന്തം ലേഖകൻ

നടി ഗൗതമി നായർ വിവാഹിതയായി; വരൻ സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രൻ

gauthami-wedding-1.png.image.784.410

ദുൽഖർ സൽമാൻ നായകനായ ’സെക്കന്റ് ഷോ’യിലൂടെ നായികയായെത്തിയ നടി ഗൗതമി നായർ വിവാഹിതയായി. സെക്കന്റ് ഷോയുടെയും കൂതറയുടെയും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് വരൻ. ഗൗതമിയുടെ ജന്മനാടായ ആലപ്പുഴയില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹശേഷം നടന്ന റിസപ്‌ഷനിൽ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ തുടങ്ങിയ താരങ്ങളും പങ്കെടുത്തു.