Thursday 24 January 2019 12:28 PM IST : By സ്വന്തം ലേഖകൻ

സമൂഹ മാധ്യമങ്ങളിൽ പൊങ്കാലയിടുന്നവരെ പരിഹസിച്ച് പാര്‍വതിയും ഗീതു മോഹന്‍ദാസും

geethu-parvathy

ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രം 'കസബ'യെയും, സിനിമയിലെ കഥാപാത്രം സി ഐ രാജന്‍ സഖറിയയെയും രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിക്ക് സോഷ്യൽ മീഡിയയിലൂടെ ഏറ്റുവാങ്ങേണ്ടി വന്നത് ആരാധകരുടെ അസഭ്യവർഷം. സിനിമാ രംഗത്തുള്ള പ്രമുഖരും ഈ വിഷയത്തിൽ പാർവതിക്കെതിരെ പ്രതികരിച്ചു രംഗത്തുവന്നിരുന്നു.

എന്നാല്‍ തങ്ങളുടെ നിലപാട് ന്യായീകരിച്ച് നടി പാര്‍വതിയും ഗീതു മോഹന്‍ദാസും രംഗത്തുവന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് വിമർശിക്കുന്നവർക്കെതിരെ പരിഹാസവുമായി ഇരുവരും എത്തിയത്. 'വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്‌ക്രീനിങ്' എന്നാണ് പോസ്റ്റിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

ഇതുപോലൊരു തലക്കെട്ട് നിങ്ങള്‍ ശ്രദ്ധിച്ചല്ലോ എന്ന് ഇവർ ചോദിക്കുന്നു. സുഹൃത്ത് പാര്‍വതിയുടെ പ്രതികരണത്തില്‍ എരിവും പുളിയും ചേര്‍ത്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ഗീതു പോസ്റ്റില്‍ കുറിച്ചു. തങ്ങൾക്കെതിരെ നടക്കുന്ന അസഭ്യവർഷം സൈബര്‍ അധിക്ഷേപമായി കണക്കാക്കുമെന്നും ഇവർ മുന്നറിയിപ്പ് നല്‍കുന്നു.