Monday 19 February 2018 04:38 PM IST : By സ്വന്തം ലേഖകൻ

ഷൂട്ടിങ്ങിനിടയിൽ 'ഘൂമര്' ഡാൻസുമായി നിമിഷ സജയനും അനു സിത്താരയും; വിഡിയോ കാണാം

anu-nimisha1

'തൊണ്ടി മുതലും ദൃക്‌സാക്ഷി'യും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നിമിഷ സജയന്‍. അതുപോലെത്തന്നെ ശാലീനതയും നിഷ്കളങ്കതയും കൊണ്ട് ശ്രദ്ധേയയായ നടിയാണ് അനു സിത്താര. ഇരുവരും മധുപാൽ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഷൂട്ടിങ്ങിനിടയ്ക്ക് ചെറിയൊരു ഇടവേള കിട്ടിയപ്പോൾ പിന്നെ രണ്ടുപേരും വെറുതെയിരുന്നില്ല. ഇരുവരും ഒരുമിച്ച് മനോഹരമായൊരു നൃത്തം ചെയ്തു. 'പത്മാവതി'ലെ 'ഘൂമര്' എന്ന പാട്ടിനൊപ്പമാണ് നിമിഷയുടെയും അനുവിന്റെയും കിടിലൻ നൃത്തം. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ കാണാം;