Wednesday 23 January 2019 11:18 AM IST : By സ്വന്തം ലേഖകൻ

ജാക്കി ചാൻ ’ജിമിക്കി കമ്മൽ’ കളിച്ചാൽ ഇങ്ങനെയിരിക്കും!

jacky001

ജിമിക്കി കമ്മൽ തരംഗത്തിലേക്ക് ജാക്കി ചാനും. ഇടിയും കോമഡിയുമായി നടക്കുന്ന ജാക്കി ചാനെ ‘ജിമിക്കി കമ്മലിന്റെ’ താളത്തിൽ തുള്ളിക്കുന്നത് എഡിറ്റിങിലൂടെയാണെന്ന് മാത്രം. ഷാൻ റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് അനുസരിച്ച് ജാക്കി ചാൻ ചുവടുവയ്ക്കുന്ന ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്.

ഇതിനുമുൻപ് പല പതിപ്പുകളും പുറത്തുവന്നിരുന്നുവെങ്കിലും അവയെക്കാൾ മികച്ചു നിൽക്കുന്നതാണ് ജാക്കി ചാന്റെ ജിമിക്കി കമ്മൽ ഡാൻസ്. കുങ് ഫു യോഗ എന്ന ജാക്കി ചാന്റെ ചിത്രത്തിലെ ഗാനത്തിനു പകരം ജിമിക്കി കമ്മൽ ഗാനം ചേർത്തുളള വിഡിയോയാണ് പുറത്തുവന്നിട്ടുളളത്. ജാക്കി ചാനൊപ്പം സോനു സൂദും ദിഷ പട്നാനിയും ഗാനരംഗത്തിലുണ്ട്.