Monday 19 February 2018 12:02 PM IST : By സ്വന്തം ലേഖകൻ

ഓർമ്മകളുടെ സുഗന്ധം പേറി പാർവതിക്ക് ഒപ്പമുള്ള ജയറാമിന്റെ സെൽഫി; ചിത്രം ഏറ്റെടുത്ത് ആരാധകർ

jayaram-paru21

ഓർമ്മകളുടെ സുഗന്ധം പേറി പാർവതിക്ക് ഒപ്പമുള്ള സെൽഫി. പ്രാണസഖിയെ കണ്ടുമുട്ടിയിട്ടും സിനിമയിൽ എത്തിയിട്ടും 30 വർഷം തികയുന്നു എന്ന കുറിപ്പോടെയാണ് ജയറാം പാർവതിക്ക് ഒപ്പമുള്ള സെൽഫി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. പ്രേക്ഷകർ ഏറെ സ്നേഹത്തോടെയാണ് പ്രിയതാരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തത്. 3700 ഓളം ഷെയറുകളും 59000 ത്തിൽ അധികം ലൈക്കുകളും ലഭിച്ചു.

ജയറാമിന്റെ കുറിപ്പ് വായിക്കാം;

"അപരനായി മലയാള സിനിമയിലേക് ഞാൻ കടന്നുവന്നിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു. അശ്വതിയെ കണ്ടുമുട്ടിയതിനും 30 വർഷം തികയുന്നു. ഈ കാലമത്രെയും എന്നെ നിലനിർത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും, എന്റെ പ്രിയ പ്രേക്ഷകരുടെ സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം."