Saturday 05 January 2019 05:23 PM IST : By സ്വന്തം ലേഖകൻ

അമ്മ തനൂജയ്‌ക്കൊപ്പം സാരിയിൽ തിളങ്ങി കജോൾ; ചിത്രങ്ങൾ കാണാം

kajol-pooja3

ബോളിവുഡിൽ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം അർഹിക്കുന്ന ഒരാളാണ് താരസുന്ദരി കജോൾ. നടൻ അജയ് ദേവ് ഖാനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും, കാജോളിന്റെ താരപ്രഭയ്ക്ക് അതൊട്ടും മങ്ങലേൽപ്പിച്ചില്ല. രണ്ടാംവരവിലും ഷാരൂഖിനൊപ്പം ’ദിൽവാലെ’യിൽ കജോൾ തിളങ്ങി.

kajol-pooja1

പൂജയുടെ ഭാഗമായി സാരിയിൽ അതിസുന്ദരിയായ കജോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ തനൂജയ്‌ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് കജോൾ പൂജയ്‌ക്ക് എത്തിയത്.

kajol-pooja2