Thursday 03 January 2019 02:25 PM IST : By സ്വന്തം ലേഖകൻ

200 കിലോമീറ്റർ വേഗതയിൽ കാളിദാസന്റെ കാർ ഡ്രൈവിങ്; സോഷ്യൽ മീഡിയയിൽ തരംഗമായി വിഡിയോ

kalidasan-200m

ജർമനിയിലെ ഹൈവേയിൽ 200 കിലോമീറ്റർ സ്പീഡിൽ കാർ ഡ്രൈവ് ചെയ്യുന്ന നടൻ കാളിദാസിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് സാധിച്ചു എന്ന് കുറിച്ചുകൊണ്ട് താരം തന്നെയാണ് ഡ്രൈവിങ്ങിന്റെ വിഡിയോ ഫെയ്‌സ്ബുക്കിലൂടെ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്.

വിഡിയോയ്‌ക്ക് താഴെയായി ഇതാരും അനുകരിക്കരുതെന്നും കാളിദാസൻ ഓർമ്മിപ്പിക്കുന്നു. “ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു. എന്റെ കൂടെയുള്ള ജർമൻകാരനായ യുവാവിനോട് മാപ്പ് പറയുന്നു. ഇത് സ്പീഡ് ലിമിറ്റ് ഇല്ലാത്ത ഹൈവേയാണ്. ദയവു ചെയ്തു ആരും ഇത് അനുകരിക്കരുത്.’’ കാളിദാസ് പറയുന്നു. വിഡിയോ കാണാം;