Thursday 27 December 2018 10:32 AM IST : By സ്വന്തം ലേഖകൻ

കങ്കണയ്ക്ക് ഷൂട്ടിങ്ങിനിടെ മുഖത്ത് വെട്ടേറ്റു, പുരികത്തിനിടയില്‍ 15 തുന്നലിട്ടു

kankana09

ബോളിവുഡ് സുന്ദരി കങ്കണ റണൗട്ടിന് സിനിമാ ഷൂട്ടിങ്ങിനിടെ മുഖത്ത് വെട്ടേറ്റു. പരുക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരികത്തിനിടയില്‍ 15 തുന്നലിട്ടു. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. റാണി ലക്ഷ്മി ഭായിയുടെ ജീവചരിത്ര സിനിമയായ മണികര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു കങ്കണ.

സംഘട്ടന രംഗത്തില്‍ ഡ്യൂപ്പിനെ വയ്ക്കാമെന്ന് പറഞ്ഞെങ്കിലും കങ്കണ നിരസിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവ് കമാല്‍ ജെയിന്‍ പറഞ്ഞു. പരുക്കൊന്നും ഒരു വിഷയമല്ലെന്ന് കങ്കണയും വ്യക്തമാക്കി. ‘‘മുഖത്തുമുഴുവൻ ചോര ആയപ്പോഴും എനിക്ക് പേടി തോന്നിയില്ല. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് കുറച്ചെങ്കിലും നീതി പുലർത്താനായല്ലോ എന്ന് ആശ്വസിക്കുന്നു’’ കങ്കണ പറഞ്ഞു. സിനിമയിലുടനീളം വെട്ടുകൊണ്ട പാട് നെറ്റിയിലുണ്ടാകുമെന്ന് കങ്കണ വ്യക്തമാക്കി. പിന്നീട് കോസ്മെറ്റിക് സർജറി ചെയ്യും.

kangana088