Saturday 15 December 2018 05:00 PM IST : By സ്വന്തം ലേഖകൻ

ലാലു ചേട്ടനും ലീന ചേച്ചിക്കും കിട്ടിയ കാരിക്കേച്ചർ സമ്മാനം

lalu

സംവിധായൻ ലാൽജോസിന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു ഇക്കഴിഞ്ഞ ദിവസം. സ്നേഹസമ്മാനമായി ലാൽജോസിന്റെയും ഭാര്യ ലീനയുടെയും കിടിലനൊരു കാരിക്കേച്ചറാണ് ഫെയ്‌സ്ബുക്കിൽ കറങ്ങിനടക്കുന്നത്. അധ്യാപികയാണ് ലീന.  ഇതെല്ലാം ഉൾപ്പെടുത്തിയാണ് രസകരമായ കാരിക്കേച്ചറിന്റെ രചന.

എഫ്ബിയിൽ ലാൽജോസ് പങ്കുവച്ച ചിത്രം സിനിമാ രംഗത്തുനിന്നുള്ള മറ്റു പ്രമുഖരും ഷെയർ ചെയ്തു. ലാൽ സാറും ലീന ചേച്ചിയും തമ്മിൽ എന്ന കുറിപ്പോടെയാണ് സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണൻ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇതോടെ നിരവധിപേർ ലാൽജോസിനും കുടുംബത്തിനും ആശംസകളുമായെത്തി. മക്കളായ ലച്ചുവും കുക്കുവും തന്നെയാണ് ഇത് അദ്ദേഹത്തിനും ഭാര്യയ്ക്കും നല്‍കിയിരിക്കുന്നത്. ’’ഇതാ ഈ സമ്മാനം, ഞങ്ങളുടെ ഏറ്റവും വലിയ സമ്മാനങ്ങളായ ലച്ചുവും കുക്കുവും തന്നതാണെ’’ന്ന വിവരം ലാല്‍ ജോസ് തന്നെ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പങ്ക് വച്ചിട്ടുണ്ട്.