Wednesday 02 January 2019 05:19 PM IST : By സ്വന്തം ലേഖകൻ

‘അച്ഛനാരാ മോൻ...’ നടൻ മാധവന് മകൻ വേദാന്തിനെ കുറിച്ചുള്ള സ്വപ്നങ്ങൾ ഇതൊക്കെയാണ്

maddy2

ആൺമക്കൾക്ക് അമ്മമാരോടാണ് അടുപ്പം കൂടുതലുണ്ടാകുക എന്നു പറയും. പക്ഷേ, അവർക്ക് അച്ഛനോടുള്ള ബഹുമാനത്തിനും സ്നേഹത്തിനും അൽപം പോലും കുറവുണ്ടാകില്ല. തമിഴിന്റെ ക്യൂട്ട് ഹീറോ മാധവനാണ് മകൻ വേദാന്തിനെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലെ താരമായത്.

maddy3

‘കുട്ടികളെ വളർത്തുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നും പറയാനാകില്ല. അതിനാൽ തന്നെ അക്കാര്യത്തിൽ നമുക്കൊക്കെ പരിമിതമായ അറിവേയുള്ളൂ. കുടുംബവും വീടുമൊക്കെയാണ് കുട്ടികളിൽ സ്നേഹവും സുരക്ഷിതത്വ ബോധവും വളർത്താനുള്ള ഇടം. മറ്റുള്ളവയൊക്കെ നൈമിഷികമായ കാര്യങ്ങളാണ്.

maddy1

വേദാന്തിന്റെ എല്ലാ ആവശ്യങ്ങൾക്കും സപ്പോർട്ട് ചെയ്തു നിൽക്കാനാണ് എനിക്കിഷ്ടം. അവന്റെ സുഹൃത്തും മെന്ററും കോച്ചും ഞാൻ തന്നെ. എന്റെ കരിയറിലെ പകിട്ടുകളിലൊന്നും ഭ്രമിക്കാതെ വേണം വേദാന്തിന്റെ വ്യക്തിത്വം രൂപപ്പെടാൻ. അതുകൊണ്ടു മിഡിൽ ക്ലാസ് വാല്യൂസും ആദർശങ്ങളും പഠിപ്പിച്ചു തന്നെ അവനെ വളർത്താൻ ഞാനും സരിതയും ശ്രദ്ധിക്കുന്നുണ്ട്. അപ്പോഴാണ് ഈ മണ്ണിൽ ചവിട്ടിനിന്നു തന്നെ ചുറ്റുമുള്ളവരെ കാണാൻ നമുക്ക് കഴിയുക.’ മാധവൻ പറയുന്നു.

maddy4

അടുത്തിടെ മകനെ നീന്തൽ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെ മാധവൻ പങ്കുവച്ചിരുന്നു. മാധവനും ഭാര്യ സരിതയും മകൻ വേദാന്തുമൊന്നിച്ചുള്ള ചില ക്യൂട്ട് നിമിഷങ്ങൾ ഇതാ.