Thursday 27 December 2018 10:20 AM IST : By സ്വന്തം ലേഖകൻ

അന്ന് അഭിപ്രായം പറയാൻ എത്തി, ഇന്ന്... 41ാം സെക്കൻഡിൽ കാണിക്കുന്ന ആളെ അറിയാമോ?

mahesh-video21

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഗംഭീര വിജയം നേടിയ ഫഹദ് ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം രേഖപ്പെടുത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോയിൽ ഒട്ടേറെ താരങ്ങളും പ്രേക്ഷകരും അഭിപ്രായം പറയുമ്പോൾ, പ്രേക്ഷകരുടെ കൂട്ടത്തിൽ ഒരു യുവാവിനെ കാണിക്കുന്നുണ്ട്.

സിനിമയെ കുറിച്ച് മികച്ച അഭിപ്രായം പറയുകയാണ് ഇയാൾ. എന്നാൽ ഏറെ വൈകാതെ ഇയാൾ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചു. മറ്റാരുമല്ല, അങ്കമാലി ഡയറീസിലൂടെ നായകനായി ഹരിശ്രീ കുറിച്ച ആന്റണിയാണ് ആ യുവാവ്. വിൻസെന്റ് പെപ്പെ ആയി ആരാധകരുടെ ഹൃദയം കവർന്ന ആന്റണി 41ാം സെക്കൻഡിലാണ് വിഡിയോയിൽ എത്തുന്നത്. വിഡിയോ കാണാം;