Friday 28 December 2018 10:38 AM IST

വിവാഹം രജിസ്റ്റർ ചെയ്തു, പ്രിയാമണി ഇനി മുസ്തഫയ്ക്കു സ്വന്തം! വിശേഷങ്ങളും വിഡിയോയും പങ്കുവച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു

Priyadharsini Priya

Senior Content Editor, Vanitha Online

priyamani-mm

കാത്തിരിപ്പ് സഫലം. മുസ്തഫ ഇനി പ്രിയാമണിയുടെ പ്രിയതമൻ. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിന് കയ്യൊപ്പ് ചാർത്തി ഇരുവരും ഒന്നായി. ബെംഗളൂരുവിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജുമായി ഏറെ നാളായി പ്രിയാമണി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച സിനിമാരംഗത്തുള്ളവർക്കായി പ്രത്യേക റിസപ്‌ഷൻ ഒരുക്കിയിട്ടുണ്ട്. പ്രിയയെ നവവധുവായി ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ വിവാഹത്തിന്റെ വിശേഷങ്ങൾ ‘വനിതാ ഓൺലൈനുമായി’ പങ്കുവയ്ക്കുകയാണ്.

priyamani-mm2

ടെൻഷൻ ഫ്രീ പ്രിയാജീ

വിവാഹത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും ഇല്ലായിരുന്നു. പ്രിയ ഭയങ്കര ഫ്രീയായിരുന്നു. മേക്കപ്പിനൊന്നും ഒരു നിർബന്ധവും ഇല്ല. എനിക്കിഷ്ടമുള്ളതുപോലെ ചെയ്തോട്ടെ എന്ന നിലപാട്. ഒരുക്കുമ്പോഴെല്ലാം ഇക്കാര്യം പറഞ്ഞു ഞാനും പ്രിയയും തമ്മിൽ അടിയായിരുന്നു. സാധാരണ വനിതയുടെ കവർ ഷൂട്ടിനൊക്കെയാണെങ്കിൽ പ്രിയ ഭയങ്കര സീരിയസായിരിക്കും. പ്രത്യേക തയ്യാറെടുപ്പുകൾ വരെ നടത്തും.

’ഐ മേക്കപ്പ് ഇങ്ങനെ വേണം, ഈ കളർ ലിപ്‌സ്റ്റിക് ഇടാം, ഹെയർ സ്റ്റൈൽ ഇങ്ങനെ വേണം’ എന്നൊക്കെ പറഞ്ഞ് വലിയ ഐഡിയയായിരിക്കും അപ്പോഴൊക്കെ. ഷൂട്ടിങ്ങിന്റെ കാര്യത്തിലും ആള് കണിശക്കാരിയാണ്. കൃത്യസമയത്ത് െസറ്റിൽ എത്തണമെന്ന് വാശി. എന്നാൽ ഇതൊന്നും വിവാഹ ദിവസം കണ്ടില്ല. സ്വന്തം വിവാഹമാണല്ലോ എന്ന ഫീലിങ്ങ്സൊന്നും ഇല്ല. ഞാനവിടെ ചെല്ലുമ്പോൾ പട്ടിക്കുട്ടിയെ കളിപ്പിക്കുന്നു, വീട്ടുകാരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. ഇതുകണ്ട് ഞാൻ പറഞ്ഞു, "പ്രിയാജീ വിവാഹമല്ലേ, കുറച്ചു നാണമെങ്കിലും അഭിനയിക്കൂ.." എന്ന്.

നോ മൈലാഞ്ചി കല്യാണം

ഇന്നലെ നടന്ന ലളിതമായ പരിപാടിയിൽ പൂർണ്ണിമ ഇന്ദ്രജിത്, കന്നഡ താരം പാറു എന്നിവർ പങ്കെടുത്തിരുന്നു. സാധാരണ വിവാഹത്തിന് കാണുന്നപോലെ തലേന്ന് മൈലാഞ്ചി കല്യാണം ഒന്നും ഇല്ലായിരുന്നു. കുടുംബങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു, അത്രമാത്രം. എല്ലാവരും മാതൃകയാക്കേണ്ട വിവാഹമാണിത്.

നോർമൽ മേക്കപ്പ് ആൻഡ് നോർമൽ ഡ്രസിങ്

വിവാഹത്തിന്റെ മേക്കപ്പ് വളരെ സിമ്പിളായിരുന്നു. ഐ മേക്കപ്പ്, ഹെയർ സ്റ്റൈൽ എല്ലാം ലളിതമായാണ് ചെയ്തത്. നോർമൽ മേക്കപ്പ് ആൻഡ് നോർമൽ ഡ്രസിങ്. വിവാഹത്തിന് ഒരു പച്ച പട്ടുസാരിയായിരുന്നു വേഷം. നാളെ നടക്കുന്ന റിസപ്‌ഷന് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് പൂർണ്ണിമ ഇന്ദ്രജിത്താണ്. മനോഹരമായ ഗൗൺ ആണത്. പൂർണ്ണിമയുടെ കോസ്റ്റ്യൂമിൽ പ്രിയ നല്ല കംഫർട്ടബിളാണ്. മൂന്നു വർഷത്തോളമായി മഴവിൽ മനോരമയിലെ ’ഡി ഫോർ ഡാൻസി’ന് വേണ്ടി പ്രിയയ്‌ക്ക് പൂർണ്ണിമ വസ്ത്രം ഡിസൈൻ ചെയ്യുന്നു. ഇന്ന് വൈകീട്ട് ഒരു കോക്ടെയിൽ പാർട്ടിയുണ്ട് അതിന് അടുത്ത സുഹൃത്തുക്കൾ മാത്രമേ പങ്കെടുക്കൂ. നാളത്തെ റിസപ്‌ഷൻ കഴിഞ്ഞാൽ 27ന് മുംബൈയിൽ ഒരു ചടങ്ങ് കൂടിയുണ്ട്. പിന്നെ പ്രിയാജിയും മുസ്തഫയും അവരുടെ സ്വകാര്യതയിലേക്ക് പറക്കും...

priyamani-mm3