Saturday 15 December 2018 05:27 PM IST : By സ്വന്തം ലേഖകൻ

കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ പുതിയ വണ്ടി വാങ്ങി; ആരാധകരുടെ അഭിനന്ദനപ്രവാഹം!

mani1

കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ അറിയാത്തവർ ആരുമുണ്ടാവില്ല. ഈ കഥാപാത്രത്തെ അനശ്വരമാക്കിയ മണികണ്ഠൻ ആർ ആചാരി ഇപ്പോൾ നാട്ടിലും വീട്ടിലും അറിയപ്പെടുന്നത് തന്നെ ബാലൻ ചേട്ടൻ എന്ന പേരിലാണ്. സിനിമയിലെത്തിയതോടെ പ്രേക്ഷകരുടെ സ്നേഹം മുഴുവൻ ഏറ്റുവാങ്ങിയ ‘ബാലന്‍ ചേട്ടന്‍’ പുതിയ വണ്ടി വാങ്ങിയതും ആരാധകരെ സന്തോഷിപ്പിച്ചു.  

അപ്രീലിയ എസ്ആര്‍ 150 മോഡല്‍ സ്‌കൂട്ടറാണ് മണികണ്ഠൻ സ്വന്തമാക്കിയത്. ’എന്റെ പുതിയ വാഹനം’ എന്ന കുറിപ്പോടെ, ചിത്രങ്ങൾ സഹിതം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മണികണ്ഠന്‍ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇതോടെ ബാലന്‍ ചേട്ടനെ അഭിനന്ദിച്ച് നിരവധി കമന്റുകളുമെത്തി. വണ്ടി ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളും ഉപദേശങ്ങളും വരെ നൽകി ആരാധകർ. അലമാര, അയാള്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ ചിത്രങ്ങളിലാണ് മണികണ്ഠന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.